ഡോ. സിന്നു സൂസൻ തോമസ് രാഷ്ട്രപതിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി
പെരുമ്പാവൂർ: തൃക്കളത്തൂർ ഐ.പി.സി. സഭാംഗമായ ഡോ. സിന്നു സൂസൻ തോമസ് ഈ വർഷത്തെ നാഷണൽ യങ്ങ് ഗാന്ധിയൻ റ്റെക്നോളജിക്കൽ അവാർഡ് കരസ്ഥമാക്കി.
ദേശീയ അടിസ്ഥാനത്തിൽ നിന്നും ലഭിച്ച 3000 പ്രബന്ധങ്ങളിൽ 30 ൽ നിന്നുമാണ് ദേശീയ അവാർഡിലേക്ക് ഡോ. സിന്നുവിന്റെ പ്രബന്ധം തിരഞ്ഞെടുക്കപ്പെട്ടത്. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ശ്രീ രാംനാഥ് കോവിന്ദിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
വിശ്വജ്യോതി എൻജിനിയറിങ് കോളേജിൽ അസോസിയേറ് പ്രൊഫസർ ആയി സേവനം ചെയ്യുന്ന ഡോ. സിന്നു പെരുമ്പാവൂർ സെന്റർ PYPA അംഗമാണ്.
അഭിമാനാർഹമായ നേട്ടം വരിച്ച ഡോ. സിന്നുവിന് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ!



- Advertisement -