ലേഖനം: പാപത്തിന്റെ തനിസ്വരൂപം | ജിനേഷ് കെ.

പാപത്തിന്റെ തനിസ്വരൂപം എന്ന് പറയുന്നത്‌ വ്യഭിചാരമോ കൊലപാതകമോ മോഷണമോ നടത്തുക മാത്രമല്ല, മറിച്ചു സ്വന്തം വഴി തെരഞ്ഞെടുക്കുക ദൈവത്തെ പ്രസാദിപ്പിക്കുന്നതിനു പകരം നമ്മെത്തന്നെ പ്രസാദിപ്പിക്കുക ഇതു ആണ് പാപത്തിന്റെ തനിസ്വരൂപം.

ഇത്തരമൊരു ചെറിയ പദം മനുഷ്യകുലം അതിസൂഷ്മയോടെ കാണേണ്ട ഒന്ന് ആണ്. ദൈവനിയമത്തിന്റെ ലംഘനം എന്ന് വേദപുസ്തകം ചൂണ്ടി കാണിക്കുന്നു. 1യോഹ.3:4 പാപം ചെയ്യുന്നവൻ എല്ലാം അധർമ്മവും ചെയ്യുന്നു; പാപം അധർമ്മം തന്നേ. അത് ദൈവത്തോട് അനുസരണക്കേടു കാണിക്കുന്നതിനോ അല്ലെങ്കിൽ ദൈവത്തിന് എതിരായുള്ള വിപ്ലവത്തെയോ വിവരിക്കുന്നു. ഇങ്ങനെ ആണല്ലോ ഇസ്രേയൽ ജനതാ ദൈവത്തോട് അനുസരണക്കേടു കാണിച്ചേ ആവർത്തനം.9:7 നീ മരുഭൂമിയിൽവെച്ചു നിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു എന്നു ഓർക്ക; മറന്നുകളയരുതു; മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഈ സ്ഥലത്തു വന്നതുവരെയും നിങ്ങൾ യഹോവയോടു മത്സരിക്കുന്നവരായിരുന്നു. അതുപോലെ തന്നെ ദൈവത്തിൽ നിന്നുള്ള സ്വാതന്ത്ര്യവും, നീതിയുടെ മാനദണ്ഡവും, നഷ്ടപ്പെടുത്തുന്നു.

ആദാമും ഹവ്വയും ഏദൻതോട്ടത്തിൽവച്ചു വളരെ പ്രധാനമായ ഒരു തീരുമാനമാണ് ചെയ്തത്. ആ തീരുമാനം അവർക്കും അവരുടെ സന്തതികൾക്കും ദൂരവ്യാപകമായ ദുഷ്ഫലങ്ങൾ ഉളവാക്കി. ഒരു ചെറിയ ശിശുവിന്റെ തന്നിഷ്ട്ടത്തിലും ശാഠ്യത്തിലും നാം പാപത്തിന്റെ ആദ്യമുകളങ്ങൾ കാണുന്നു. ജനനം മുതൽതന്നെ ഓരോ ശിശുവിന്റെയും പ്രകൃതത്തിൽ പാപം കുടികൊള്ളുന്നുണ്ട് അവൻ വളർന്നു കഴിഞ്ഞാൽ തനിക്കു ആഗ്രഹമുള്ളതു ലഭിക്കാൻവേണ്ടി സ്വന്തം വഴി തെരഞ്ഞെടുക്കുന്നു. ഏതൊരു പ്രവർത്തിയും പെരുമാറ്റവും തെറ്റാണെങ്കിൽ അത് പാപമാണ്. അനീതി, തെറ്റായ പ്രവൃത്തി അകൃതൃം ഈവക ദൈവകസ്നേഹത്തിന്റെയും, കല്പനയുടെയും അതിർവരമ്പുകൾ ലംഘിക്കുന്നു. 1യോഹ.5:3 അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല.

ഒരുപക്ഷേ പാപത്തെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട വസ്തുത അതിന്റെ സർവ്വവ്യാപനമാണ് റോമർ.3:23 പൗലോസ് ഇങ്ങനെ പ്രസ്താവിച്ചു: എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു, നാം കുറ്റക്കാരാണ് അങ്ങനെയങ്കിൽ ദൈവത്തിൽനിന്നുള്ള നിത്യമായ വേർപിരിയൽ പാപികൾ ഒക്കയും മരണയോഗ്യൻ ആകുന്നു. കാരണം ദൈവം നമ്മിൽ ഓരോരുത്തരെയും സ്നേഹിക്കുന്നു, നശിച്ചുപോകുവാൻ ആഗ്രഹികുന്നില്ല, അവൻ ആത്യന്തികമായി യാഗം അർപ്പിച്ചു. നമ്മുടെ സ്ഥാനത്തു മരിക്കാൻ അവൻ തന്റെ പുത്രനെ അയച്ചു. യോഹ.3:16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ദൈവം നീതിമാൻ ആയതുകൊണ്ട് പാപത്തിനായുള്ള ശിക്ഷ കൊടുക്കേണ്ടിയിരുന്നു. ആ അമൂല്യ വില കൊടുക്കാൻ അവൻ തന്റെ പുത്രനെ അയച്ചു. കാരണം ദൈവം നമ്മൾക്ക് വേണ്ടി കരുതുന്നു.

– ജിനേഷ് കെ., ദോഹ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.