ദുബായിലെ ഐ.പി.സി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജി. ഗീവർഗീസ് നിത്യതയിൽ ചേർക്കപ്പെട്ടു

ദുബായ്: അര നൂറ്റാണ്ടിൽ പരമായി ദുബായ് പെന്തക്കോസ്തു സമൂഹത്തിൽ നിറഞ്ഞു നിന്ന അനുഗ്രഹീത ദൈവദാസൻ പാസ്റ്റർ ജി. ഗീവർഗ്ഗീസ്‌ ഇന്ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. 80 വയസ്സായിരുന്നു. ഐ.പി.സി ഫിലഡൽഫിയ സഭയുടെ സീനിയർ ശുശ്രൂക്ഷകനായിരുന്നു. സംസ്കാര ശുശ്രൂഷകൾ 2018 മാർച്ച് 24 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ദുബായ് ട്രിനിറ്റി ചർച്ച്‌ മെയിൻ ഹാളിൽ നടക്കും. അതിനു ശേഷം ഭൗതിക ശരീരം ദുബായിലുള്ള ജബൽ അലി ശ്മശാനത്തിൽ അടക്കം ചെയ്യും.

ഭാര്യ; കുഞ്ഞുമോള്‍, മക്കള്‍:  ജിജി, ജിനി, സജി. മാവേലിക്കര കാരയ്മ ചെറുമലക്കാട്ടില്‍ പരേതരായ ഈപ്പന്‍ ഗീ വര്‍ഗ്ഗീസ് – മറിയാമ ഈപ്പന്‍ ദമ്പതികളുടെ എട്ടുമക്കളില്‍ ഇളയവനായി ജനനം.

പ്രേഷിത പ്രവർത്തനത്തിൽ സദാ കർമ്മാനിരധനായിരുന്ന ഈ ദൈവഭൃത്യൻ ദുബായ് മണലാരുണ്ണ്യത്തിൽ ക്രിസ്തുവിന്റെ സൗരഭ്യ വാസന ജന ഹൃദയങ്ങളിൽ എത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. യു. എ. ഇ.യിൽ ഐ.പി.സി പ്രസ്ഥാനത്തിന്റെ വളർച്ചക്കും ആരംഭം കുറിച്ചത് ഇദ്ദേഹം സ്ഥാപിച്ച ദുബായ് ഫിലഡൽഫിയ സഭയാണ്.

1973-ൽ യു എ ഇ യിൽ എത്തിയ അദ്ദേഹം ദുബായ് ഷാർജ ഐക്യ പെന്തക്കോസ്ത് ഫെല്ലോഷിപ്പ് സ്ഥാപക പ്രസിഡന്റ്, ഐ. പി. സി യുഎഇ റീജിയൻ രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഒരു കാലത്തു ദുബായിൽ വരുന്ന വിശ്വാസിയായ മിക്ക പ്രവാസികൾക്കും ആത്മീക കൂട്ടായ്മ നൽകിയിരുന്ന അനുഗ്രഹീത ഇടയാനായിരുന്നു പാസ്റ്റർ.

“അപ്പച്ചൻ” എന്നു സ്നേഹ പൂർവ്വമുള്ള വിളികളാൽ പ്രവാസി മലയാളികളായ വിശ്വാസികൾ വളരെയധികം ആദരിക്കുന്ന വ്യക്തിത്വമായിരുന്നു പാസ്റ്റർ ജി. ഗീവർഗീസിന്റേത്. ഒരു കാലത്തു ദുബായിൽ വരുന്ന വിശ്വാസികളായ മിക്ക പ്രവാസികൾക്കും ആത്മീക – ഭൗതീക കൈത്താങ്ങൽ നൽകിയിരുന്ന അനുഗ്രഹീത ഇടയാനായിരുന്നു ഈ ദൈവ ഭൃത്യൻ. നിരവധി ഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

പാസ്റ്റർ ഗീവർഗ്ഗീസിന്റ് വിയോഗം സഭാ വത്യാസമെന്ന്യേ എല്ലാ പ്രവാസി ദൈവമാക്കാൾക്കും, ഐ.പി.സി – യു. എ. ഇ റീജിയനും നികത്താനാവാത്ത നഷ്ട്ടമാണ് ഉണ്ടാക്കിയതെന്നു റീജിയൻ ഭാരവാഹികൾ പ്രതികരിച്ചു. യു.പി.എഫ് ദുബായ് – ഷാർജ, ആപ്കോൺ അബുദാബി എന്നീ പ്രസ്ഥാനങ്ങളും ദൈവദാസന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി.

ക്രൈസ്തവ എഴുത്തുപുരയുടെ അഗാധമായ ദുഃഖവും പ്രത്യാശയും രേഖപ്പെടുത്തുന്നു!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply