ഓടിക്കൊണ്ടിരുന്ന കാർ കത്തി; നവദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
പത്തനാപുരം: പുനലൂർ – കായംകുളം റോഡിൽ പുതുവൽ ജംഗ്ഷന് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി നവദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
പത്തനാപുരം ടി.പി.എം സഭാഗമായ പുതുവൽ ജോർജ്ജുകുട്ടിയുടെ മകൾ ആനും മരുമകൻ ഫിലിപ്പ് ജോണും സഞ്ചരിച്ചിരുന്ന മാരുതി എസ്റ്റിലോ കാറിൽ നിന്ന് പുക വരുന്നത് കണ്ടയുടനെ കാർ നിറുത്തി ദമ്പതികൾ പുറത്തേക്ക് ചാടി രക്ഷപ്പെടുകയുമായിരുന്നു. ഉടൻ തന്നെ വൻ ശബ്ദത്തോടെ കാർ പൊട്ടിതെറിച്ചു. അടൂരിൽ നിന്നും അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. ഇതിനെ തുടർന്ന് മണിക്കൂറോളം ഈ റോഡിൽ ഗതാഗതം തടസപ്പെട്ടു…
ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലാണ് സഹോദരിയും ഭർത്താവും അപകടത്തിൽ നിന്നും രക്ഷപെട്ടതെന്ന് സഹോദരൻ ആൽവിൻ ജോർജ് ക്രൈസ്തവ എഴുത്തുപുരയോട് പറഞ്ഞു.






- Advertisement -