പാസ്റ്റർ റ്റി എസ്സ് ഏബ്രഹാം അനുസ്മരണ സമ്മേളനം നടന്നു

ഷാർജ: നിത്യതയിൽ ചേർക്കപ്പെട്ട പിവൈപിഎ സ്ഥാപക ജനറൽ സെക്രട്ടറി പാസ്റ്റർ റ്റി എസ്സ് ഏബ്രഹാമിനെ പിവൈപിഎ യുഎഇ റീജിയൻ അനുസ്മരിച്ചു. ഫെബ്രുവരി 17ന് നടന്ന സമ്മേളനത്തിൽ പിവൈപിഎ യുഎഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ പി. എം. സാമുവൽ അദ്ധ്യക്ഷത വഹിച്ചു. ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. പാസ്റ്റർമാരായ അലക്സ് ഏബ്രഹാം (ഐപിസി യു എ ഇ റീജിയൻ സെക്രട്ടറി), ജോർജ്ജ് മാത്യു, സൈമൺ ചാക്കോ (പിവൈപിഎ യു എ ഇ റീജിയൻ വൈസ് പ്രസിഡന്റ്), മോൻസി എം. ജോൺ, ഷിബു മുള്ളംകാട്ടിൽ (പിവൈപിഎ യു എ ഇ റീജിയൻ സെക്രട്ടറി) എന്നിവർ പ്രസംഗിച്ചു. പിവൈപിഎ യു എ ഇ റീജിയൻ ഭാരവാഹികളായ പാസ്റ്റർ സാമുവൽ ജോൺസൺ, ബ്ലസ്സൻ തോണിപ്പാറ, ജോബിൻ ജോൺ, റോബിൻ സാം മാത്യു എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like