ബെനഡിക്ട് മാർപ്പാപ്പയുടെ രോഗത്തെ കുറിച്ചുള്ള അഭ്യൂഹ വാർത്ത നിഷേധിച്ചു കൊണ്ട് വത്തിക്കാൻ

വത്തിക്കാന്‍: പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ രോഗത്തെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ വത്തിക്കാന്‍ നിഷേധിച്ചു. ബെനഡിക്ടിന് ന്യൂറോളജിക്കല്‍ രോഗമാണെന്നും പാരലൈസാണെന്നും ജര്‍മ്മന്‍ പ്രസിദ്ധീകരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബെനഡിക്ട് പതിനാറാമന്റെസഹോദരന്‍ മോണ്‍. ജോര്‍ജ് റാറ്റ്‌സിംഗറുമായി നടത്തിയ അഭിമുഖത്തെ തുടര്‍ന്നാണ് പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാഡിരോഗസംബന്ധമായ അസുഖമാണ് ബെനഡിക്ട് പതിനാറാമനുള്ളതെന്നും അദ്ദേഹം സാവധാനം തളര്‍ന്നുകൊണ്ടിരിക്കുകയുമാണെന്നുമാണത്രെ മോണ്‍ റാറ്റ്‌സിംഗര്‍ പറഞ്ഞത്.

2013 ഫെബ്രുവരി 13 നാണ് ബെനഡിക്ട് പതിനാറാമന്‍ തന്റെ രാജിപ്രഖ്യാപിച്ചത്. ഫെബ്രുവരി 28 ന് അദ്ദേഹം മാര്‍പാപ്പ പദവി ഒഴിയുകയും ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply