ഫാ. ടോം ഉഴുന്നാലിലിന്റെ ആത്മകഥ “ബൈ ദ ഗ്രേസ് ഓഫ് ഗോഡ്”
ബംഗ്ലൂര്: ഫാദര്‍ ടോം ഉഴുന്നാലില്‍ ആത്മകഥ എഴുതുന്നു. ’ബൈ ദ ഗ്രേസ് ഓഫ് ഗോഡ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം 31നു ബംഗളൂരുവിലെ പ്രൊവിൻഷ്യൽ ഹൗസിൽ നടക്കുന്ന ചടങ്ങില്‍ വച്ച് നടക്കും.
ബംഗളൂരുവിലെ ക്രിസ്തുജ്യോതി പബ്ലിക്കേഷൻസാണു പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പത്ത് അധ്യായങ്ങളിലായി 160 പേജുകളുള്ളതാണ് ആത്മകഥ.
ആദ്യം ഇംഗ്ലീഷില്‍ ഇറങ്ങുന്ന പുസ്തകം “ദൈവകൃപയാൽ’ എന്ന ശീർഷകത്തോടെ ഉടന്‍ മലയാളത്തിലും പുറത്തിറങ്ങും.
ഫാ. ടോം ഉഴുന്നാലിലിന്റെ ISIS തടവറ ജീവിതത്തെ പറ്റി ഇതുവരെ പുറംലോകമറിഞ്ഞിട്ടില്ലാത്ത ഏറെക്കാര്യങ്ങളുണ്ടാവും ആത്മകഥയില്‍ എന്ന് പ്രതീക്ഷിക്കപ്പെടുന്നു.