കവിത :ഇരുൾ മാറ്റിയ ദീപം | ജിജി പ്രമോദ്
സ്വപ്നങ്ങൾ എല്ലാം ഉടഞ്ഞു വീണപ്പോൾ..
ഓർമകൾ ഹൃത്തിനെ കൊത്തി വലിച്ചപ്പോൾ…
ചുറ്റും വാക്കുകളാൽ കൽഭിത്തി തീർത്തപ്പോൾ…
ഒറ്റയ്ക്കിരുന്നു ഞാൻ വിങ്ങികരഞ്ഞപ്പോൾ…
ഇരുളിന്റെ ചങ്ങാതി കൂട്ടു വിളിച്ചെന്നെ….
മരണത്തിൻ മുഖമൊന്നു ചുംബിക്കുവാൻ….
മരണത്തിൻ…മുഖമൊന്നു ചുംബിക്കുവാൻ….
ആശകളെല്ലാം നിരാശയായ് മാറുമ്പോൾ…
സ്നേഹത്തിൻ കണ്ണികൾ പൊട്ടി അകലുമ്പോൾ…
ചേർത്തു പിടിച്ചവർ തള്ളി ക്കളയുമ്പോൾ….
മൃത്യുവേ പുല്കുവാൻ കരം നീട്ടി നിൽക്കവേ….
മരണത്തെ മാർവ്വോടണയ്ക്കുവാൻ വെമ്പവേ….
ഒരു മൃദുവാം മൊഴി എന്റെ കാതിൽ അണഞ്ഞു…
“പൈതലേ ഞാൻ നിന്നെ സ്നേഹിക്കുന്നു…”
ഒരു ദിവ്യ പ്രഭ എന്നിൽ വന്നു നിറഞ്ഞു…..
നിത്യമാം സന്തോഷം ഹൃത്തിൽ നിറഞ്ഞു..
ആണി പഴുതുള്ള കരങ്ങളാൽഎന്നെ….
ആലിംഗനം ചയ്തവൻ സ്വന്തമാക്കി…എന്നെ
ആലിംഗനം ചെയ്തവൻ സ്വന്തമാക്കി….


- Advertisement -