ചർച്ച് ഓഫ് ഗോഡ് മലയാളം ഫെലോഷിപ്പ് – യു. എ. ഇ. പ്രഥമ സംയുക്ത ആരാധന നടന്നു
ഷാർജ: മുളക്കുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചർച്ച് ഓഫ് ഗോഡിന്റെ യു എ ഇ ലുള്ള മലയാളം സഭകളുടെ ഐക്യ കൂട്ടായ്മ ആയ ചർച്ച് ഓഫ് ഗോഡ് മലയാളം ഫെലോഷിപ്പ് – യു എ ഇ യുടെ പ്രഥമ സംയുക്ത ആരാധനായോഗം 2018 ജനുവരി 1, തിങ്കളാഴ്ച വൈകിട്ട് 6:00 മണി മുതൽ 9:00 മണി വരെ ഷാർജയിലുള്ള യൂണിയൻ ചർച്ച് ഹാൾ നമ്പർ 1 ൽ വച്ച് വളരെ അനുഗ്രഹമായി നടന്നു. ഈ യോഗത്തിൽ യു. എ. ഇ. യിലെ ചർച്ച് ഓഫ് ഗോഡിന്റെ വിവിധ സഭകളിൽ നിന്നുള്ള ദൈവദാസന്മാരും വിശ്വാസികളും പങ്കെടുത്തു. ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റർ ജോസ് ജോർജ് പ്രാർത്ഥിച്ച് ആരംഭിച്ചു. പാസ്റ്റർ നിബു തോമസ് യോഗത്തിന്റെ അധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോയ് ഏബ്രഹാം, പാസ്റ്റർ ബെൻസ് ഏബ്രഹാം, പാസ്റ്റർ ശരത് പുനലൂർ, ദൈവസഭാ കേരളാ സ്‌റ്റേറ്റ് മുൻ ഓവസീർ പാസ്റ്റർ പി ജെ ജെയിംസ് എന്നിവർ വചന ഘോക്ഷണം നടത്തി. പാസ്റ്റർമാരായ ജോൺ കോശി, സിബി മാത്യു, ബ്രദർ വിൽസൺ ജോർജ് എന്നിവർ പ്രാർത്ഥിച്ചു.
ബ്രദർ ഷാജി മാത്യുവും സംഘവും ഗാനശ്രുശൂക്ഷയ്ക്കു നേതൃത്വം നൽകി. ഫെലോഷിപ്പ് ജോയിന്റ് സെക്രട്ടറി ബ്രദർ അജു കുരുവിള നന്ദി പ്രകാശിപ്പിച്ചു. വരും ദിവസങ്ങളിൽ വൈ.പി. ഇ, സൺഡേ സ്കൂൾ തുടങ്ങിയവയ്ക്ക് പ്രേത്യേകം ഡിപ്പാർട്ട്മെന്റുകൾ രൂപീകരിച്ച് ഫെല്ലോഷിപ്പിന്റെ പ്രവർത്തനങ്ങൾ വിപുലമാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിയാൻ ബന്ധപ്പെടുക.
പാസ്റ്റർ ജോസ് ജോർജ് – 050 7861642
ബ്രദർ അജു കെ കുരുവിള – 052 7851102