അപ്കോണിന്റെ നേതൃത്വത്തിൽ പാസ്റ്റർ പി ജെ അബ്രഹാമിന്റെ അനിശോചന മീറ്റിങ്ങ് നടന്നു
അബുദാബി: മുൻ അപ്കോൺ പ്രസിഡന്റും ബെഥേൽ ചർച്ച് ഓഫ് ഗോഡ് പാസ്റ്ററും ആയിരുന്ന പാസ്റ്റർ പി ജെ അബ്രഹാമിന്റെ വിയോഗത്തിൽ അപ്സകോൺ ക്രമീകരിച്ച അനുശോചന യോഗം ഡിസംബർ 12ന്
ഇവാൻജലിക്കൽ ചർച്ച് അബുദാബി യിൽ വച്ച് രാത്രി 8 മുതൽ 10 വരെ നടത്തപ്പെട്ടു.
അപ്കോൺ പ്രസിഡന്റ് പാസ്റ്റർ എം എം തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അപ്കോൺ അംഗതസഭകളിലെ ദൈവദാസന്മാരും ദൈവമക്കളും മുൻ വർഷങ്ങളിലെ അപ്കോൺ ഭാരവാഹികളും,അപ്കോൺ സഭകളെ പ്രതിനിധികരിച്ചു സെക്രട്ട്രറി ഓ.ടി മാത്യുക്കുട്ടിയും അനുശോചനകൾ അറിയിച്ചു.ബെഥേൽ ചർച്ച ഓഫ് ഗോഡ് പാസ്റ്റർ ബെന്നി പി ജോൺ മറുപടി പ്രസംഗം നടത്തി. അവസാനമായി എല്ലാവരും ചേർന്ന് ഒരു പ്രത്യാശ ഗാനം പാടി പാസ്റ്റർ പി ജെ തോമസിന്റെ ( Pr kallumala Church of God ) പ്രാർത്ഥനയും ആശിർവാദത്തോടും കൂടെ യോഗം കൃത്യസമയത്തു അവസാനിച്ചു.




- Advertisement -