ബൈബിളും യരുശലേമും തമ്മിലുള്ള ചില പ്രധാന ബന്ധങ്ങള്‍
ഇന്ന് ലോക രാജ്യങ്ങളില്‍ എല്ലാം തന്നെ ഏറ്റവും പ്രാധാന്യത്തോടെ സംവാധിക്കുന്ന ഒരു വിഷയമാണ് അമേരിക്ക ഇസ്രായേലിന്റെ തലസ്ഥാനമായി യരുശലെമിനെ അംഗീകരിച്ചു എന്നാ വാര്‍ത്ത. ഇതുവരെ ടെല്‍ അവിവ് ആയിരുന്നു ഇസ്രായേലിന്റെ തലസ്ഥാനം. രാഷ്ട്രീയമായ ഈ നീക്കം പലര്‍ക്കും അസ്വാസ്ഥ്യത്തിന് ഇടവരുത്തുമ്പോള്‍മ്പോൾ തന്നെ ബൈബിളിൽ യെരുശലേമിൻറെ പ്രാധാന്യം എന്താണെന്ന് പരിശോധിക്കാം;
ഇന്ന് ലോക രാജ്യങ്ങളില്‍ എല്ലാം തന്നെ ഏറ്റവും പ്രാധാന്യത്തോടെ സംവാധിക്കുന്ന ഒരു വിഷയമാണ് അമേരിക്ക ഇസ്രായേലിന്റെ തലസ്ഥാനമായി യരുശലെമിനെ അംഗീകരിച്ചു എന്നാ വാര്‍ത്ത. ഇതുവരെ ടെല്‍ അവിവ് ആയിരുന്നു ഇസ്രായേലിന്റെ തലസ്ഥാനം. രാഷ്ട്രീയമായ ഈ നീക്കം പലര്‍ക്കും അസ്വാസ്ഥ്യത്തിന് ഇടവരുത്തുമ്പോള്‍മ്പോൾ തന്നെ ബൈബിളിൽ യെരുശലേമിൻറെ പ്രാധാന്യം എന്താണെന്ന് പരിശോധിക്കാം;
- ദൈവം അബ്രഹാമിന് ആട്ടിന്‍കുട്ടിയെ യാഗ മൃഗമായ് നല്‍കിയ സ്ഥലം
(ഉല്‍പ്പത്തി 22:1-19) സുപരിചിതമാണ് ഈ വേദഭാഗങ്ങള്‍ എല്ലാവര്ക്കും. വാഗ്ദത്തം ലഭിച്ച അബ്രഹാമിനും സാറക്കും ഒരു മകനുണ്ടായ്. അവനു യിസഹാക്ക് എന്ന് പേരിട്ടു. ആറ്റുനോക്കി വളര്‍ത്തിയ അവനെ യാഗം കഴിക്കുവാന്‍ ദൈവം പറഞ്ഞതിന്‍ പ്രകാരം എബ്രഹാം പരിവാര സമേതം മോറിയ ദേശത്തിലെ മലയിലേക്കു പുറപ്പെട്ടു. മലമുകളില്‍ കയറിയ എബ്രഹാം ദൈവത്തിന്റെ വാക്ക് അനുസരിച്ച് മകനെ യാഗം കഴിക്കാന്‍ ഒരുങ്ങിയപ്പോള്‍ ദൈവം ആ നിമിഷം പിടിച്ചുനിറുത്തി പറഞ്ഞു, “നിർത്ത്. മകന്‍റെ മേല്‍ കൈവയ്ക്കരുത്. അരികില്‍ കാലില്‍ കുരിക്കിട്ടു ഒരു ആട്ടുകൊറ്റനെ ദൈവം അബ്രഹാമിന് വേണ്ടി ഒരുക്കി നിര്‍ത്തിയിരുന്നു. ഈ സംഭവം നടക്കുന്നത് യെരുശലെമിലെ മോറിയ ദേശത്തുള്ള ഒരു മലമുകളിലാണ്.
- യരുശലേം ദാവിദിന്റെ നഗരം
(2 ശമൂവേൽ 5: 1-13), ദാവിദ് രാജാവായ് തീര്‍ന്ന ശേഷം ആദ്യം ചെയ്തത് അന്ന് ജാതികള്‍ കൈവശമാക്കിയിരുന്ന നഗരം പിടിച്ചെടുത്തു. അക്കാലത്ത് അവിടെ പാര്‍ത്തിരുന്ന യബൂസ്യരെ തോല്‍പ്പിച്ചാണ് ദാവിദ് നഗരം പിടിച്ചെടുത്തത്. യോശുവയുടെ കാലത്ത് വാഗ്ദത്ത ദേശത്തുനിന്നും ഒഴിഞ്ഞു പോകാതിരുന്ന ജാതികളായിരുന്നു യബൂസ്യര്‍. പിന്നീട് ദൈവിദ് ഈ നഗരത്തെ ഔദ്യോഗീക ആരാധന കേന്ദ്രമായി അംഗീകരിച്ചു. ദാവിദിന്റെ നഗരമെന്നും യെരുശലേം അറിയപ്പെടുന്നു.
- ശലോമോന്‍ പണിത അത്യുത്തമമായ ദൈവാലയം യരുശലെമില്‍
(1 രാജാ. 6) ദൈവം ശലോമോന് ലോകത്തിലെ ഏതു കാര്യവും നൽകാൻ കാംഷിച്ചപ്പോള്‍ ശലോമോൻ ജ്ഞാനത്തിനുവേണ്ടി അപേക്ഷിച്ചു. സദൃശവാക്യങ്ങളിൽ കാണുന്നതുപോലെ ശ്രേഷ്ഠന്മാരുടെ വഴികളെ ശലോമോൻ പഠിച്ചു. ശലോമോനെപ്പോലൊരു ജ്ഞാനി ലോകത്ത് ഇല്ലായിരുന്നു. അവന്‍ ദൈവത്തിനു തന്റെ ധനം കൊണ്ടും മാനം കൊണ്ടും ജ്ഞാനം കൊണ്ടും അത്യുത്തമമായ ഒരു ദൈവാലയം പണികഴിപ്പിച്ചു. ഇന്നത്തെ കറൻസിയിൽ ആ ദൈവാലയം ഏകദേശം 6 ബില്യൺ അമേരിക്കന്‍ ഡോളർ വരെ വിലമതിക്കുന്നതാണ്.
- യേശു തന്‍റെ വേല തികച്ചത് യെരുശലേമില്‍
യേശുവിന്‍റെ മൂന്നര വർഷത്തെ ശുശ്രൂഷയുടെ അവസാനത്തോടു അടുക്കുമ്പോള്‍ അവന്‍ യെരുശലെമിലേക്ക് വരുന്നു.. അവർ അവനെ സ്വാഗതം ചെയ്തു, അവന്റെ പാദങ്ങളിൽ ഈന്തപ്പനച്ചില്ലകൾ വിരിച്ചു അവനെ സ്വീകരിച്ചുകൊണ്ട് പാടി “ദാവീദിന്റെ പുത്രനു ഹോസാന!. “കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ!” യേശു തന്റെ ശിഷ്യന്മാരോടൊപ്പം അപ്പം നുറുക്കുകയും, നാം അവനെ ഓർമ്മിപ്പിക്കുന്ന കൂട്ടായ്മ സ്ഥാപിക്കുകയും ചെയ്യുന്നത് യെരുശലെമിലാണ്. യേശു രാത്രിയില്‍ യെരുശലെമിലെ ഗെത്ത്ശെമനത്തോട്ടത്തിങ്കലേക്കു പോയി പ്രാര്‍ത്ഥിക്കുന്നു. യേശു യെരുശലേമിലെ ഗൊൽഗതയിൽ മരിക്കുന്നു… ശേഷം മൂന്നാം ദിനം ഉയിര്‍ക്കുന്നു. യേശു മരിച്ചു, ഉയര്‍ത്തെഴുന്നേറ്റു, ശത്രുവിനെ കീഴടക്കിയ നഗരമാണ് യെരൂശലേം.
- സഭയുടെ ആരംഭം യെരുശലെമില്‍
ദീർഘനാളായി കാത്തിരുന്ന ശേഷം പരിശുദ്ധാത്മാവ് ഭൂമിയിലേയ്ക്ക് വരുന്നു. ഉയര്‍ത്തെഴുന്നേറ്റ യേശു (പ്രവൃ. 1-2) ശിഷ്യന്മാരെ സന്ദർശിച്ചതിനു ശേഷം സ്വർഗത്തിലേക്കു കയറിപ്പോയി. പോകുന്നതിനു മുമ്പ് യേശു തന്റെ ശിഷ്യന്മാരോട് യെരുശലേമിൽ താമസിക്കാൻ നിർദേശിക്കുന്നു. അവൻ അവരോടു പറഞ്ഞു: “എന്നാൽ എൻറെ പിതാവിന്‍റെ വാഗ്ദത്ത നിവൃത്തിക്കായി കാത്തിരിക്കുക. അമ്പതാം ദിവസം അവരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് പരിശുദ്ധാത്മാവ് അവരുടെമേല്‍ ഇറങ്ങിവന്നു. സഭ ഭൂമിയില്‍ ഔദ്യോഗീകമായ് സ്ഥാപിക്കപ്പെട്ടു.
ഭാവി ലോകത്തോടുള്ള ബന്ധത്തിലും ബൈബിള്‍ യെരുശലെമിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. യേശുവിന്‍റെ മടങ്ങി വരവും, ഭാവികാല ശുശ്രൂക്ഷയും, പുത്തന്‍ യെരുശലേം നഗരവുമൊക്കെയായ് തിരുവചനത്തില്‍ അതീവ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു സ്ഥലമാണ് യെരുശലേം. അന്ത്യകാല പ്രവചനങ്ങളില്‍ യെരുശലേം ഒരു പ്രധാന വിഷയമാണ്.