സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി പെന്തകോസ്ത് ട്രോളുകളും
“ട്രോള്‍ പെന്തക്കോസ്ത് യുണൈറ്റഡ്” എന്ന പേരില്‍ പുതുതായി രൂപം കൊണ്ട പേജ് ആണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം ആയിരിക്കുന്നത്. ക്രൈസ്തവ സഭകളിലെ പലവിധ കാര്യങ്ങള്‍ ട്രോള്‍ രൂപത്തില്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.
സോഷ്യൽമീഡിയയിൽ ഇപ്പോൾ ട്രോളുകളുടെ ആഘോഷമാണ്. സിനിമയിലോ രാഷ്ട്രീയത്തിലോ എവിടെ എന്തു നടന്നാലും അവയെ ട്രോളുകളാക്കി അവതരിപ്പിക്കുന്ന വിരുതന്മാരാണ് ഇന്ന് സോഷ്യൽമീഡിയയിലെ സൂപ്പർസ്റ്റാറുകൾ. ട്രോളുകൾ ആസ്വദിക്കുന്നതും സൃഷ്ടിക്കുന്നതും നിങ്ങളുടെ മനസ്സിന്റെ ആരോഗ്യത്തിനു നല്ലതാണെന്നാണു പുതിയ കണ്ടെത്തൽ.
അതെ സമയം “ട്രോള്‍ പെന്തക്കോസ്ത് യുണൈറ്റഡ്” എന്ന പേരില്‍ പുതുതായി രൂപം കൊണ്ട പേജ് ആണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം ആയിരിക്കുന്നത്. ക്രൈസ്തവ സഭകളിലെ പലവിധ കാര്യങ്ങള്‍ ട്രോള്‍ രൂപത്തില്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഇതില്‍ വിരോധാഭാസം എന്നത് പണ്ട് സിനിമ കാണാന്‍ വിലക്കുണ്ടായിരുന്ന പെന്തക്കോസ്ത് സമൂഹത്തിലെ ചിലര്‍ സിനിമ ഡയലോഗ് ഉപയോഗിച്ച് ട്രോളുകള്‍ പടച്ചു വിടുന്നു എന്നതാണ്.
![]() |
![]() |
![]() |
![]() |
![]() |
![]() |
എന്തിരുന്നാലും ട്രോളുകൾ നിങ്ങളുടെ ആരോഗ്യത്തിനു നല്ലത് എന്നാണ് പുതിയ ഒരു കണ്ടു പിടുത്തം. എന്തിലും നർമരസം കണ്ടെത്താനുള്ള കഴിവിനെയാണ് ട്രോളുകൾ പ്രോൽസാഹിപ്പിക്കുന്നത്. ഈ നർമബോധം ടെൻഷൻ പിടിച്ച നിങ്ങളുടെ ജീവിതത്തിൽ മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കുന്നതിനു സഹായിക്കുന്നു. ട്രോളുകൾക്ക് നിങ്ങളുടെ നിരീക്ഷണബോധം വർധിപ്പിക്കാനും കഴിയും. ചുറ്റും നടക്കുന്ന സംഭവങ്ങളെ വിശദമായി പഠിക്കാനും മനസ്സിലാക്കാനും വിമർശിക്കാനുമുള്ള അവസരം ഇതുമൂലം നിങ്ങൾക്കു ലഭിക്കുന്നു. ട്രോളുകൾ ഉണ്ടാക്കുന്നവർക്ക് വിമർശനങ്ങളെ പോസിറ്റീവ് ആയി കാണാനുള്ള മനോഭാവം കൈവരും. മറ്റുള്ളവരുടെ പരിഹാസങ്ങൾക്കു മുൻപിൽ തല കുനിക്കാതെ ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുക്കാൻ ഇതു നിങ്ങളെ പഠിപ്പിക്കും.സമകാലിക സംഭവങ്ങളെക്കുറിച്ച് നിങ്ങൾക്കുള്ള അറിവ് അപ്ഡേറ്റ് ചെയ്യാൻ ട്രോളുകളിലൂടെ കഴിയും. നിരന്തരമായ പത്രവായനയ്ക്ക് ഇതു നിങ്ങളെ പ്രോൽസാഹിപ്പിക്കുന്നു. ട്രോളുകൾ വായിച്ചാസ്വദിക്കുന്നവർക്ക് ജീവിതത്തിലെ ഗുരുതരമായ പ്രശ്നങ്ങളെയും ലാഘവത്തോടെ നേരിടാനും മനസ്സു പതറാതിരിക്കാനുമുള്ള പരിശീലനം ലഭിക്കുന്നു.
എന്തായാലും പെന്തക്കോസ്ത് ട്രോളുകാരുടെ ആരോഗ്യത്തിനു നല്ലതാകുമോ എന്ന് കാത്തിരുന്നു കാണാം…