ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് നമ്മെ വേർപിരിക്കുന്നതാർ ?

അപ്പൊസ്‌തലനായ പൗലോസ് ഈ ചോദ്യം വിശ്വാസ സമൂഹത്തിന്റെ മുൻപിൽ വെക്കുമ്പോൾ കൊടും പീഡനവും ക്രൂര അടിയും ഈർച്ചവാളും പട്ടിണിയും നഗ്നതയും കഷ്ടതയും അപമാനവും നിന്ദയും സഭ നേരിട്ടിരുന്നു. അന്ന് മുന്നിൽ വന്ന സകല പ്രതികൂലത്തിനും പീഡന പരമ്പരകൾക്കും അധികാരവർഗ്ഗത്തിന്റെ അടിച്ചമർത്തലിനും നടുവിൽ ക്രിസ്തുവിന്റെ സ്നേഹം നീളമോ വീതിയോ ഉയരമോ ആഴമോ അളക്കാൻ കഴിയാതവണ്ണം വിശ്വാസികളുടെ ഹൃദയത്തിലും ക്രിസ്തീയ കൂട്ടായ്മയിലും കാണുവാൻ കഴിഞ്ഞു. ആ സ്നേഹത്തിന്റെ ആധിക്യത്തിൽ ഞാൻ വിശ്വസിക്കുന്നു. സഭയും ദൈവമക്കളും പൗലോസിനോടുകൂടെ ഉറപ്പോടും ധൈര്യത്തോടും പറഞ്ഞിട്ടുണ്ടാകും ” ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് ഒന്നിനും നമ്മെ വേർതിരിക്കുവാൻ കഴികയില്ല”.

ആധുനിക യുഗത്തിലെ സഭാ കൂട്ടായ്മകളിൽ സൺ‌ഡേ സ്കൂളിനും, യൂത്ത് മീറ്റിംഗിനും, ആരാധനക്കും, ഭവന പ്രാർത്ഥനകൾക്കും, ഉപവാസ പ്രാർഥനക്കും പുറമെ വാട്സാപ്പ് കൂട്ടായ്മകളും ചേർന്നപ്പോൾ ഒന്നാം നൂറ്റാണ്ടിൽ പൗലോസ് ചോദിച്ച ചോദ്യത്തിന് പ്രസക്തി വർദ്ധിക്കുന്നു. ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് നമ്മെ വേർപിരിയ്ക്കുന്നതാർ?

ഇപ്പോഴത്തെ നമ്മുടെ അവസ്ഥകൾ കണ്ടാൽ “വാട്സപ്പ് കൂട്ടായ്മകൾക്ക്” അതിനു കഴിയും എന്ന്‌ തോന്നുന്നു.
ദയവായി ആത്മീയ പക്വത കളയാതെ കുട്ടികളെ പോലെ ആവശ്യത്തിനും അനാവശ്യത്തിനും വാക്ക്പോരുകളിൽ ഏർപ്പെടാതെ നമുക്കും പറയാം…
“ക്രിസ്‌തുവിന്റെ സ്നേഹത്തിൽ നിന്ന് നമ്മെ വേർപിരിക്കാൻ ഒന്നിനും കഴിയുകയില്ല.”

post watermark60x60

– എബനേസർ ശൈലൻ, വെട്ടിപ്പുറം

-ADVERTISEMENT-

-ADVERTISEMENT-

You might also like