യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച് ഓഫ് ആല്‍ബനി ഹാര്‍‌വെസ്റ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു

ആല്‍ബനി (ന്യൂയോര്‍ക്ക്): യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച് ഓഫ് ആല്‍ബനിയുടെ

ഹാര്‍‌വസ്റ്റ് ഫെസ്റ്റിവല്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഒക്ടോബര്‍ 21 ശനിയാഴ്ച വെസ്റ്റേണ്‍ അവന്യൂവിലെ മക്‌കോണ്‍‌വില്‍ യുണൈറ്റഡ് മെഥഡിസ്റ്റ് ചര്‍ച്ചില്‍ (1565 വെസ്റ്റേണ്‍ അവന്യു, ആല്‍ബനി, ന്യൂയോര്‍ക്ക് 12203) വെച്ചായിരുന്നു ഫെസ്റ്റിവല്‍.

റവ. ഡോ. ജെയിംസ് ജേക്കബ്ബിന്റെ പ്രാര്‍ത്ഥനയോടെ ഫെസ്റ്റിവെലിന് തുടക്കം കുറിച്ചു. അവരവരുടെ വീടുകളില്‍ നട്ടുവളര്‍ത്തിയ വിവിധ തരം കൃഷി വിഭവങ്ങള്‍, ചെടികള്‍, പരമ്പരാഗതമായ രീതിയില്‍ തയ്യാറാക്കി കൊണ്ടുവന്ന വിവിധയിനം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ ലേലം ചെയ്തു. കൂടാതെ, വിനോദ പരിപാടികള്‍, സ്കിറ്റുകള്‍, ഗാനങ്ങള്‍  എന്നിവയെല്ലാം ഫെസ്റ്റിവലില്‍ പങ്കെടുത്തവര്‍ ആസ്വദിച്ചു.

ലേല നടപടികള്‍ തോമസ് കെ. ജോസഫും, ജോര്‍ജ് പി. ഡേവിഡും കൈകാര്യം ചെയ്തു. ഭക്ഷണശാലയുടെ ആശീര്‍‌വ്വാദം റവ. സുബ്രഹ്മണ്യന്‍ നിര്‍‌വ്വഹിച്ചു. ഫെസ്റ്റിവലില്‍ പങ്കെടുത്തവര്‍ ലേലത്തിന്റെ ആദ്യാവസാനം വരെ സജീവമായി പങ്കെടുത്തു. ഇദം‌പ്രഥമമായാണ് ഇങ്ങനെയൊരു ഫെസ്റ്റിവല്‍ സംഘടിപ്പിച്ചതെന്ന് കോഓര്‍ഡിനേറ്റര്‍മാരായ ജോര്‍ജ് പി. ഡേവിഡും തോമസ് കെ ജോസഫും പറഞ്ഞു.

യുണൈറ്റഡ് കൃസ്ത്യന്‍ ചര്‍ച്ചിനെ കൂടാതെ ആല്‍ബനിയിലെ സെന്റ് പോള്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചും ഷാരോണ്‍ പെന്തക്കോസ്ത് ചര്‍ച്ചും ഫെസ്റ്റിവലില്‍ പങ്കെടുക്കുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു.

വിവരങ്ങള്‍ക്ക്: ജോര്‍ജ് പി. ഡേവിഡ് 518 764 3665, തോമസ് കെ. ജോസഫ് 518 265 0467.

-Advertisement-

You might also like
Comments
Loading...