ലേഖനം: ലൂഥറന്‍ നവീകരണത്തിന് 500 വയസ്സ് | സാം കൊണ്ടാഴി

മാതൃഭാഷയിലെ ബൈബിളും മാര്‍ട്ടിന്‍ ലൂഥറും

ഒക്ടോബര്‍ 31-ന് ലൂഥറന്‍ നവീകരണത്തിന് 500 വയസ്സ് തികയുന്നു. പോപ്പിന്‍റെ പാപമോചനചീട്ട് വിപണനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ഇന്നേക്ക് 500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1517-ലാണ് മാര്‍ട്ടിന്‍ ലൂഥര്‍ തന്‍റെ പ്രസിദ്ധമായ ’95 വാദങ്ങള്‍’ (95 Thesis) പ്രസിദ്ധപ്പെടുത്തിയത്.

ഒക്ടോബര്‍ 31-ന് ലൂഥറന്‍ നവീകരണത്തിന് 500 വയസ്സ് തികയുന്നു. പോപ്പിന്‍റെ പാപമോചനചീട്ട് വിപണനത്തില്‍ പ്രതിഷേധം  രേഖപ്പെടുത്തിക്കൊണ്ട് ഇന്നേക്ക് 500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1517-ലാണ് മാര്‍ട്ടിന്‍ ലൂഥര്‍ തന്‍റെ പ്രസിദ്ധമായ ’95 വാദങ്ങള്‍’ (95 Thesis) പ്രസിദ്ധപ്പെടുത്തിയത്. പ്രൊട്ടസ്റ്റന്‍റ് സഭകളുടെ ഉത്ഭവത്തിന് കാരണമായ ലൂഥറിന്‍റെ ചിന്തകള്‍ പാശ്ചാത്യ ക്രിസ്തീയതയുടെയും, പാശ്ചാത്യസംസ്കാരത്തിന്‍റെ തന്നെയും ഗതിയെ മാറ്റിമറിച്ചു.
ബൈബിള്‍ നേരിട്ട് വായിക്കുകയും പഠിക്കുകയും ചെയ്തതുകൊണ്ടാണ്
മാര്‍ട്ടിന്‍ ലൂഥറിനു ധീരമായ ചുവടുകള്‍ വെയ്ക്കുവാന്‍ കഴിഞ്ഞത്. ഓരോ മാതൃഭാഷയിലും ദൈവവചനം ലഭ്യമാക്കണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചു. തന്‍റെ മാതൃഭാഷയായ ജര്‍മന്‍ ഭാഷയില്‍ ബൈബിള്‍ ഉണ്ടാകുവാന്‍ അദ്ദേഹം വളരെ പ്രയത്നിച്ചു. പരിഭാഷശുശ്രൂഷയില്‍ പ്രാമാണികമായ നിയമങ്ങള്‍ കൊണ്ടുവന്ന ഈ പരിഭാഷ, ജര്‍മന്‍ ഭാഷയിലും സംസ്കാരത്തിലും വലിയ സ്വാധീനം ചെലുത്തി, ആരാധനയിലും പ്രബോധനങ്ങളിലും ലത്തീനിനു പകരം തദ്ദേശീയമായ ഭാഷകളുടെ ഉപയോഗത്തെ പ്രോല്‍സാഹിപ്പിച്ചു.
റോമന്‍ കത്തോലിക്കാസഭയുടെ വിശ്വാസാചാരങ്ങളില്‍ പലതും ബൈബിളിന് നിരക്കാത്തതാണെന്നായിരുന്നു ലൂഥറിന്‍റെ നിലപാട്. ക്രൈസ്തവീയ ആധികാരികതയുടെ ഏക ഉറവിടം വേദപുസ്തകമാണെന്നു വാദിച്ച ഇദ്ദേഹം മാര്‍പ്പാപ്പയുടെ അധികാരത്തെ ചോദ്യംചെയ്തു. യേശുവിന്‍റെ നാമത്തില്‍ ജ്ഞാനസ്നാനം ലഭിച്ചവരെല്ലാം പുരോഹിതവര്‍ഗ്ഗമാണെന്നും ഇദ്ദേഹം വാദിച്ചു. ലൂഥറിന്‍റെ അഭിപ്രായത്തില്‍, നിത്യരക്ഷ ദൈവത്തില്‍ നിന്നുള്ള സൗജന്യദാന
മാണ്. അത് നന്മപ്രവര്‍ ത്തികളിലൂടെ നേടാവുന്നതല്ല. യഥാര്‍ത്ഥ പശ്ചാത്താപവും യേശുവാണ് രക്ഷകന്‍ എന്ന വിശ്വാസവുമാണ് അതിലേയ്ക്കുള്ള വഴി. പാപമോചനത്തിനായി പള്ളിക്ക് സംഭാവനകള്‍ നല്‍കുന്നതിനോടുള്ള എതിര്‍പ്പിലായിരുന്നു, സഭയിലെ വ്യവസ്ഥാപിത നേതൃത്വത്തിനെതിരായുള്ള ലൂഥറുടെ കലാപത്തിന്‍റെ തുടക്കം.
1522-ല്‍ പുതിയനിയമത്തിന്‍റെ ജര്‍മന്‍ പരിഭാഷ പൂര്‍ത്തിയാക്കിയിരുന്ന ലൂഥര്‍, തന്‍റെ സഹകാരികളോടു ചേര്‍ന്ന് 1534-ല്‍ പഴയനിയമത്തിന്‍റെകൂടി പരിഭാഷ നിര്‍വഹിച്ചതോടെ ജര്‍മന്‍ ഭാഷയില്‍ സമ്പൂര്‍ണ്ണബൈബിള്‍ പ്രസിദ്ധീകരിക്കെ പ്പട്ടു. ഈ പരിഭാഷയുടെ നവീകരണവും മെച്ചപ്പെടുത്തലും ലൂഥര്‍ ജീവിതാവസാനം വരെ തുടര്‍ന്നു. മാതൃഭാഷയിലെ ബൈബിള്‍ പാരായണത്തിന്‍റെ ശക്തി എത്രേത്തോളമെന്ന് മാര്‍ട്ടിന്‍ ലൂഥറിന്‍റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.