ക്രിസ്മസ് കരോൾ മത്സരം ലണ്ടനിൽ

ഗർഷോം ടിവിയും ലണ്ടൻ അസ്സഫിയൻസും ചേർന്ന് യുകെയിൽ ആദ്യമായി ഓൾ യുകെ എക്യൂമെനിക്കൽ കരോൾ ഗാന മത്സരം നടത്തുന്നു. ഡിസംബർ 16 ന് കവൻട്രിയിൽ വച്ച് നടക്കുന്ന ഈ മത്സരത്തിലേക്ക് ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.  മത്സരത്തിൽ വിജയികളാകുന്ന മൂന്നു ടീമുകൾക്ക് £1000, £500, £250 ക്രമത്തിൽ ക്യാഷ് പ്രൈസുകൾ  നൽകും. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യാതിഥിയായിരിക്കും. കൂടാതെ യുകെയിലെ വിവിധ ക്രിസ്തീയ സഭകളുടെ ആത്മീയ നേതാക്കളും സംബന്ധിക്കും. മത്സരങ്ങൾക്ക് ശേഷം ലണ്ടൻ അസ്സഫിയൻസ് ഒരുക്കുന്ന ലൈവ് ഗാനമേളയും ഉണ്ടായിരിക്കും. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പുകൾ എത്രയും വേഗം രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക. 07828456564, 07958236786

-ADVERTISEMENT-

-ADVERTISEMENT-

You might also like