സമാർ ലൈവ് സ്ട്രീം TV യു. കെയിൽ പ്രവർത്തനം ആരംഭിച്ചു
ലണ്ടൻ : പ്രക്ഷേപണ രംഗത്ത് പുത്തൻ കാല് ചുവടുമായി സമാർ ടി. വി പ്രവർത്തനമാരംഭിച്ചു. പാസ്റ്റർ ജോ കുര്യൻ (ചർച്ച് ഓഫ് ഗോഡ് യു.കെ, ഇ.യൂ ഓവർസീയർ) പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്തു.
യു.കെയിലുള്ള ക്രിസ്തീയ സമ്മേളനങ്ങൾ, പ്രോഗ്രാമുകൾ, കൺവെൻഷനുകൾ എന്നിവയ്ക്ക് സമാർ ലൈവ് സ്ട്രീം സേവനം ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് മാനേജിങ്ങ് ഡയറക്ടർ ഡോണി തോമസ് അറിയിച്ചു.
ലൈവ് സ്ട്രീം കൂടാതെ, വെബ് കോൺഫറൻസ്, വെബ് ടിവി തുടങ്ങിയ സൗകര്യങ്ങളും ഉണ്ടായിരിക്കും.




- Advertisement -