വ്യാജവാർത്തകൾ ക്രൈസ്തവ എഴുത്തുപുരയുടെ നിലപാടല്ല
സഭാ രാഷ്ട്രീയത്തോടും വ്യക്തിഹത്യയോടും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിലും ക്രൈസ്തവ എഴുത്തുപുര തുടക്കം മുതൽ ശക്തമായ നിലപാട് എടുത്തിട്ടുണ്ട്.

എന്നാൽ പെന്തക്കോസ്ത് സഭയെ ബാധിക്കുവാൻ സാധ്യതയുള്ള വിഷയങ്ങളിൽ ക്രൈസ്തവ എഴുത്തുപുര വ്യക്തമായ പ്രതികരണങ്ങൾ വായനക്കാരെ അറിയിച്ചിട്ടുണ്ട്.
പെന്തക്കോസ്ത് സമൂഹത്തിന്റെ പൊതുവേദി എന്ന് അവകാശപ്പെടുന്ന ഒരു സംഘടനയിലെ ചില തെറ്റായ പ്രവണതകളെ ചൂണ്ടി കാണിക്കുകയും ക്രിയാത്മകമായ മാറ്റം ആവശ്യമാണെന്ന് ബോധ്യം വരുത്തുവാൻ ശ്രമിക്കുകയും ചെയ്ത ക്രൈസ്തവ എഴുത്തുപുരയുടെ നിലപാട് വ്യാജമാണെന്ന് പ്രചരിക്കപ്പെട്ടു. എന്നാൽ ക്രൈസ്തവ എഴുത്തുപുരയുടെ വാർത്തകൾ ശരിവെയ്ക്കുന്ന തലത്തിലേക്കാണ് കാര്യങ്ങൾ ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്.
Download Our Android App | iOS App
സത്യസന്ധവും സുതാര്യവുമായ നിലപാടുകളിൽ ക്രൈസ്തവ എഴുത്തുപുര എന്നും ഉറച്ചു നിൽക്കും.
പണത്തിനു വേണ്ടിയാണ് ക്രൈസ്തവ എഴുത്തുപുര വാർത്ത ഇടുന്നതെന്ന ബാലിശമായ ഒരു പ്രസ്താവന ഒരു സംഘടനാ ഭാരവാഹിയിൽ നിന്നും ഉണ്ടായത് ശ്രദ്ധയിൽ പെട്ടു. 80 % മാനേജ്മെന്റ് ടീം അംഗങ്ങളും വിദേശ രാജ്യങ്ങളിൽ നല്ല നിലയിൽ ജോലി ചെയ്യുന്ന വരാണ്. വായനക്കാരുടെ വരിസംഖ്യ പിരിച്ചുള്ള മാധ്യമ പ്രവർത്തനമല്ല ക്രൈസ്തവ എഴുത്തുപുരയുടേത്.
സത്യസന്ധമായ വാർത്തകൾ ഓൺലൈനിലായാലും പത്രത്തിലാണങ്കിലും സൗജന്യമായി തുടക്കം മുതൽ ഞങ്ങൾ വായനക്കാരിലെത്തിച്ചു കൊണ്ടിരിക്കുന്നു.
ഞങ്ങളെ പിന്തുണയ്ക്കുന്ന ആയിരക്കണക്കിന് വായനക്കാരോടാണ് ക്രൈസ്തവ എഴുത്തുപുരയ്ക്ക് കടപ്പാട്. ഞങ്ങളുടെ ആധികാരികതയിൽ വായനക്കാർക്ക് ഉറപ്പുടത്തോളം ഞങ്ങൾ മുൻമ്പോട്ട് പോകും. അധികാരത്തിനും കസേരയ്ക്കും ഫോട്ടോ വരുവാനും മാത്രം എന്തിന് സംഘടനകൾ? പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യത്തിലും മുന്നേറ്റത്തിനും വേണ്ടി നിലകൊള്ളുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടനകളോടപ്പം പ്രവർത്തകരോടപ്പം ക്രൈ സ്തവ എഴുത്തുപുരയും ഉണ്ടാകും. ആരോഗ്യപരമായ തിരുത്തലുകളെ ഉൾക്കൊള്ളുവാനും മാറ്റം വരുത്തുവാനും തയ്യാറാകുന്നതിന് പകരം മുഖം ചീത്തയായതിന് കണ്ണാടി തല്ലി പൊട്ടിച്ചിട്ട് കാര്യമില്ല. പെന്തക്കോസ്ത് സമൂഹത്തിൽ ക്രൈസ്തവ എഴുത്തുപുര ഒരു തിരുത്തൽ ശക്തിയായി എന്നും നിലകൊള്ളും.സത്യസന്ധമായ മാധ്യമ നിലപാടിൽ ക്രൈസ്തവ എഴുത്തുപുര എന്നും ഉറച്ചു നിൽക്കും.
– ക്രൈസ്തവ എഴുത്തുപുര മാനേജ്മെന്റ്