പേരെന്റിങ് ദൈവിക ദൗത്യം: ഡഗ്ളസ് ജോസഫ്

ദുബായ്: ഐ .പി .സി ഫിലാഡൽഫിയ ചർച് പി. വൈ. പി. എ യുടെ ആഭിമുഖ്യത്തിൽ ദുബായ് ട്രിനിറ്റി ചർച് ഹാളിൽ പേരെന്റിങ് സെമിനാർ നടത്തി. പ്രഭാഷകനും, എഴുത്തുകാരനുമായ ഡഗ്ളസ് ജോസഫ് ”ബിബ്ലിക്കൽ പേരെന്റിങ് ‘ എന്ന വിഷയത്തിൽ സംസാരിച്ചു.
പേരെന്റിങ് ദൈവികദൗത്യമാണ് എന്ന് ഡഗ്ളസ് പറഞ്ഞു. പുതു തലമുറ പേരെന്റിങ് മാതാപിതാക്കൾക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നതായി അദ്ദേഹം പറഞ്ഞു. മക്കളെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ശിക്ഷണങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഉപദേശങ്ങളെക്കാളേറെ കുട്ടികൾക്ക് ആവശ്യം അനുകരിക്കാവുന്ന മാതൃകകളാണ്. കുട്ടികളെ ദൈവഭയം ഉള്ളവരായി വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സഭാ സീനിയർ പാ. ജി. ഗീവർഗീസ് , പാ .ജോയ് ഫിലിപ്പ് , പാ. ഒ . കുഞ്ഞുമോൻ , പാ. തോമസ് ജോർജ്, പി. വൈ. പി. എ ഭാരവാഹികളായ സോണി, റെജി എബ്രഹാം.ബെഥേൽ മാത്യു, പ്രിൻസ്‌ ജോൺ, ജോബിൻ ഫിലിപ്പ്, ജോബി എം. തോമസ് എന്നിവർ നേതൃത്വം നല്കി.

-ADVERTISEMENT-

-ADVERTISEMENT-

You might also like