ലേഖനം:നമ്മെ നാം അറിയുക | ബോബി ഇടപ്പാറ
മനുഷ്യന്റെ വ്യെക്തിത്യ് ത്തെ കുറിച്ചുള്ള പഠനങ്ങൾ പുനർഗമിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് നാം എല്ലാവരും ജീവിക്കുന്നത് .മനുഷ്യന്റെ വ്യെക്തിത്ത്വം എന്നത് പുറമെയുള്ള ശരീരത്തിൽ നന്നായി ഒരുങ്ങി കാണുന്നതു മാത്രമല്ല നമ്മുടെസ്വഭാവംകൂടെപ്രതിഫലിക്കുന്നതാണ് അതുകൊണ്ടാണ് സൗന്ദര്യം എന്നത് മൂല്യംഉള്ളതാകണം എന്നു പറയുന്നത്. ജോ,ഹാരി എന്നീ വ്യക്തികൾ വ്യക്തിത്ത്വത്തെ കുറിച്ചു നടത്തിയ പഠനമാണ് ജോഹാരി വിന്റോ എന്നപേരിൽ അറിയപ്പെടുന്നത്. ഒരുമനുഷന്റെ വ്യക്തിത്വത്തെ നാലു ഭാഗങ്ങളായി തരo തിരിച്ചു പഠിക്കാം
1:നമ്മുടെ ഗുണദോഷങ്ങൾ നമുക്ക് മാത്രം അറിയാവുന്ന ഒരു ഭാഗം
2:മറ്റുള്ളവർക്ക് മാത്രം അറിയാവുന്ന ഭാഗം
3:നമുക്കും മറ്റുള്ളവർക്കും അറിയാവുന്ന ഭാഗം
4:ആര്ക്കും അറിയാത്തതുംദൈവത്തിനു മാത്രം അറിയാവുന്നതും ആയ മറ്റൊരു ഭാഗം
മനുഷ്യൻ അവന്റെ ഗുണങ്ങളും ദോഷങ്ങളും തിരിച്ചറിഞ്ഞാൽ മാത്രമേ ജീവിതംകൊണ്ട് അർത്ഥം ഉള്ളൂ .ചിലർ മറ്റുള്ളവരെ മാത്രം കുറ്റം വിധിച്ചു ജീവിക്കുന്നതുകാണാം നാം പുർണരല്ല നമുക്ക് എല്ലാം അറിയില്ല എന്ന തിരിച്ചറിവാണ് മനുഷ്യനെ അറിവിലേക്ക് നയിക്കുന്നത് എല്ലാ മതങ്ങളും പഠിപ്പിക്കുന്നു മനുഷ്യൻ പാപിയാണ് എന്ന് ദൈവ വചനമാകുന്നബൈബിൾപഠിച്ചാൽ ദേഹം,ദേഹി,ആത്മാവ്എന്നീഘടകങ്ങളാൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു ദേഹംദൈവത്തിന്റെ മന്ദിരമകയാൽ ശുദ്ധിയോടെ മാന്യമായ് വസ്ത്രധാരണത്തിലൂടെ വിശുദ്ധമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ആധികാരികമായി പഠിപ്പിക്കുന്നു.ദേഹി അഥവാ മനസു നമ്മുടെ ബുദ്ധി വികാരവുംഹൃദയ വികാരവും അടങ്ങുന്ന സoഗമ സ്ഥാനമാണ് അതിനാൽ വിചാര വികാരങ്ങളെ യുക്തമായ് ഉപയോഗിക്കുവാൻ പഠിപ്പിക്കുന്നു .ആത്മാവ് ദൈവത്തിന്റെ ജീവ ശാസതതാൽ ജീവനുള്ളവനും മൃഗങ്ങളിൽ നിന്നു വത്യസതനു മാക്കിഏദനിൽ മനുഷ്യനെ സൃഷ്ടിച്ച ദൈവം മനുഷ്യന് കൊടുത്ത നിയമം അനുസരണകേടിനാൽ മനുഷ്യൻ തെറ്റിച്ചു എന്നിരുന്നാലും മനുഷ്യനെ നശിപ്പിച്ചു കളയാതെ ദൈവം സ്നേഹിച്ചു വീണ്ടും മനുഷ്യന് കല്പനകളും പ്രമാണങ്ങളും നൽകി അനുസരണക്കേട് ശീലമാക്കിയ മനുഷ്യൻ പാപത്തിലൂടെ യാത്ര ചെയ്തു.മനുഷ്യനെ വീണ്ടെടുക്കാൻ സ്വന്ത പുത്രനെ ഈ ഭൂമിയിലേക്ക് അയച്ചു.യേശുവിന്റെ പരസ്യ ശിശ്രുഷയിൽ ചെയേണ്ടത് ചെയ്തു മുന്നേറിയപ്പോൾ കണ്ടുനിന്നവർക്കെല്ലാം അതു അത്ഭുതമായി മാറി യേശു ചെയ്ത എല്ലാ ശിശ്രുഷയിലുംസ്വയം പുകഴ്ത്താതെ ഞാൻ പിതാവിന്റെ ഇഷ്ടം ചെയ്യുന്നു ഞാനും പിതാവും ഒന്നാകുന്നു എന്നും ജനത്തെ ബോധവത്കരിക്കുന്നു ഒരിക്കൽ ദേവാലയത്തിൽ യേശു ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾപരീശൻമാരുംശാസ്ത്രിമാരും ചേർന്നു വ്യഭിചാര കുറ്റത്തിൽ പിടിക്കപ്പെട്ട സത്രീയെ യേശുവിന്റെ മുൻപിൽ നിർത്തി(യോഹ 8:1_11)അവളുടെ പാപവും മോശയുടെന്യായപ്രമാണവുംവിശദീകരിച്ചിട്ടു പറയുന്നു അവളെ കല്ലെറിഞ്ഞു കൊല്ലണം അവർ പറയുന്നതിലും കാര്യംഉണ്ടു മോശയുടെ ന്യായപ്രമാണംഅതാണ് പഠിപ്പിക്കുന്നത് പകരത്തിനു പകരം എന്ന പ്രമാണo യേശു അവരോടു പറയുകയാണ് നിങ്ങളിൽ പാപമില്ലാത്തവൻ ഇവളെ കല്ലെറിയട്ടെ ആരും എറിഞ്ഞില്ല കാരണം അവർ അവരെ തിരിച്ചറിഞ്ഞുഎന്നതാണ് അവരുടെപാപങ്ങളെമനസിലാക്കിയവരാരും കല്ലേറിഞ്ഞില്ല കർത്താവ് അവളോട് ഞാനും നിന്നെ കുറ്റം വിധിക്കുന്നില്ല ഇനിമേൽ പാപം ചെയ്യരുത് . നാം പലപ്പോഴും നമ്മിലുള്ള കുറവുകളെ തിരിച്ചറിയാതെ മറ്റുള്ളവരെ കല്ലേറിയുകയല്ലേ.ഞാൻ നീതിമാനാണ് വിശൂദ്നാണ് എന്നു വരുത്തി മറ്റുള്ളവരെ കല്ലെറിയുന്നത് നിർത്തി നമ്മിലേക്ക് ഒന്ന് നോക്കാൻ കഴിയുന്നുണ്ടോ മോശയുടെ ന്യായപ്രമാണം പകരത്തിനു പകരമെങ്കിൽ യേശു പഠിപ്പിച്ചു (മത്തായി 5:38)അപമാനിച്ചു പുറം കൈകൊണ്ടു ചെകിട്ടത്തടിച്ചാൽ മറു ചെകിടും കാണിച്ചു കൊടുക്കുക,ഉടുപ്പിന് പിടിച്ചാൽ ഉടുപ്പിന് പുറത്തിടുന്ന വിലകൂടിയ വസ്ത്രം കൂടെ വിട്ടുകൊടുക്കുക ,നിര്ബന്ധത്താല് ഒരുനാഴിക ദൂരംഭാരം എടുപ്പിക്കാൻ നിയമമുള്ളകാലമാണ് ഇതു എന്നാൽ രണ്ടു നാഴിക പോകുക എന്നു യേശു പഠിപ്പിക്കുന്നു അതായത് മത്സരമല്ല വിട്ടുവീഴ്ച യിലുടെ ശരിയാക്കി എടുക്കുന്ന താണ് കർത്താവിന്റെ ശൂശ്റൂഷ ഒരികലും വലിച്ചെറിയലല്ല .
യോഹന്നാനിലൂടെ ഏഴ് സഭകൾക്ക് ദുതു നൽകുമ്പോൾ ആദ്യം ഗുണം ചുണ്ടികാണിക്കുകയാണ് അതിനു ശേഷം കുറവ് പറഞ്ഞു കൊടുക്കുന്നു അതും ഓരോ സഭയ്ക്കും സഭയുടെ ദുതനിലുടെ മാത്രം എത്ര മാന്യമായിട്ടാണ് ഉപദേശിക്കുന്നത് ആരെയും പരസ്യകോലമാക്കുന്നത് ദൈവികമല്ല എന്നു തിരിച്ചറിയുക .നാം നമ്മേയോ മറ്റുള്ളവരെയോ വിധിക്കാൻ അനുവാദമില്ല അതു കർത്താവാണ് ചെയ്യേണ്ടത്കോരി :11:31) ഒരുകുടുംബത്തിലെ വിഷയങ്ങൾ നാലു പേര് കേൾക്കെവിളിച്ചു കൂകുന്നതല്ല മാന്യത നാലു ഭിത്തിക്കകത്തു പരിഹരിക്കുന്നതാണ്
ദൈവ വചനം പങ്ക്‌വെക്കുവാൻ കിട്ടുന്ന അവസരം വ്യക്തി ഹത്യ നടത്തുകയല്ല മറിച് പാപത്തിലൂടെ യാത്രചെയ്ത നമുക്ക്കാൽവരി രക്തതത്താൽ വേണ്ടെടുപ്പു നൽകിയ യേശുവിനെ ഉയർത്തുകയാണ് വേണ്ടത് .യേശു പുളിച്ച മാവ് എന്ന പ്രയോഗത്തിലൂടെ ശിഷ്യൻന്മാരോട് മുൻ കരുതാൻ പറയുന്നു.പൗലോസ് പഠിപ്പിച്ചു ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിഥിയിൽ തന്നെ തുടരട്ടെ (1കോരി:7:20)ദാസൻ ആകാൻ വിളിക്കപ്പെട്ടവൻ സ്വതന്ത്രൻ അകാൻ ഇച്ഛിക്കാതെ യചമാനനാകൻ ശ്രമിക്കാതെ വിളിച്ച വിളി മനസിലാക്കാൻ പഠിപ്പിക്കുന്നു
നമ്മുടെ കുടുബത്തിലും സഭയിലും ദേശത്തുമെല്ലാം ഗുണങ്ങൾ പറയുന്നതോട് കൂടെ വ്യക്തിപരമായി കുറവുകൾ ബോധ്യപ്പെടുത്തിയാൽ നമ്മുടെ മേശയ്ക്കു ചുറ്റും ഒലിവ് തൈകളാകുന്ന മക്കളും മുന്തിരി വള്ളിയാകുന്ന ഭാര്യയും കുടുംബത്തിന്റെ തലയാകുന്ന ഭർത്താവുംഅനുഗ്രഹമാകുംക്രിസ്തുവാകുന്ന മുലകല്ലിന്മേൽ യുക്തമായ് സഭ പണിയാം പുതിയനിയമത്തിന്റെ ശിശ്രുഷ കാരായി യേശുവിന്റെ പാത പിൻപറ്റാംനമ്മെ നാം അറിയുവാൻ കണ്ണാടി ഉപയോഗിക്കുന്നത് പോലല്ലേ ദൈവ വചനം.നല്ല ചെങ്ങാതി നന്നായിട്ടുണ്ട് എന്നു പറയുന്നതിനോട് കൂടെ നമ്മെ തിരുത്തുന്നതും സന്തോഷമല്ലേ .കർത്താവ് നല്ല സ്നേഹിതനായി ശ്ശിശ്രുഷ ചെയ്തതുപോലെ ,ചിലരെ നിത്യതയിലേക്കു നേടാൻ നമുക്ക് ഒരുങ്ങാം അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതിനാനുസരിച്ചു നമുക്ക് ഒരുക്കിയിരിക്കുമ്പോൾ ആർക്കാണ് കൂടുതലെന്ന് കർത്താവ് വിധിക്കട്ടെ ,നമ്മെ നാം തിരിച്ചറിഞ്ഞു ഏൽപ്പിച്ചത് ചെയ്തു ,മറ്റുള്ളവന്റെ പുറകെ നടന്നു വിധിക്കാൻ നാം ആരുമല്ല എന്നു തിരിച്ചറിഞ്ഞു ഓട്ടം സ്ഥിരതയോടെ ഓടി ജയം വരിക്കാൻ ഒരുങ്ങാം ഇവിടെ ജയിച്ചവൻ കർത്താവ് മാത്രം നാം ജയിക്കാൻ വേണ്ടി ഒടുന്നവരും ജയിച്ച ക്രിസ്തുവിനെ നോക്കി അവനവന്റെ ട്രാക് നോക്കി ഓടാം കർത്താവ് നമ്മെ അതിനായി സഹായിക്കട്ടെ