സൂസന്നെ എന്നെ ഒന്ന് നോക്കിക്കേ എത്ര സുന്ദരിയാ ഈ ഞാൻ.. മറിയ വിളിച്ചു പറഞ്ഞു.. കുറെ നേരമായി അവൾ കണ്ണാടിയുടെ മുൻപിൽ നിന്നും ഒരുങ്ങുകയാണ്… സുന്ദരിയായ അവളുടെ നാട്ടിൽ സൗന്ദര്യത്തിൽ അവളെ വെല്ലാൻ ആരും തന്നെയില്ല…. അതുകൊണ്ട് തന്നെ അഹങ്കാരത്തിനു ഒട്ടും കുറവുമില്ല മറിയയ്ക്കു… പിന്നെയും പിന്നെയും അവൾ ഒരുങ്ങുകയാണ്… എല്ലാവരും എപ്പോളും മറിയയെ കാണാൻ വഴിയിൽ നോക്കി നിൽക്കും… അവരുടെ മുന്നിലൂടെ അവൾ ഗമയിൽ നടന്നു പോകും.. അങ്ങനെയിരിക്കെ അവൾക്കു ഒരു രോഗം പിടിപെട്ടു.. രക്തസ്രാവം… രക്‌തം നിൽക്കുന്നില്ല പൊയ്ക്കൊണ്ടിരിക്കയാണ്… ആദ്യമവൾ കാര്യമാക്കിയില്ല… ദിവസങ്ങൾ കഴിയും തോറും സ്ഥിതി വഷളായി കൊണ്ടിരുന്നു….അവൾ ക്ഷീണിതയാവാൻ തുടങ്ങി..കവിളുകൾ ഒട്ടി മുഖം വിരൂപമായി.. സൗന്ദര്യം എങ്ങോട്ടാ പോയ് മറഞ്ഞു…. അവൾക്കു പുറത്തിറങ്ങാൻ മടിയായി…. അന്ന് ലഭ്യമായിരുന്ന എല്ലാ വൈദ്യന്മാരെയും അവൾ സമീപിച്ചു.. മന്ത്രവാദികളെ വരുത്തി… ഒരു മാറ്റവുമില്ല… നീണ്ട 12 വർഷങ്ങൾ വീടിന്റെ ഉള്ളിൽ പരിഹസിക്കപ്പെട്ടവളായി നിന്ദാപാത്രമായി അവൾ താമസിച്ചു.. ഇപ്പോൾ മറിയയെ കണ്ടാൽ ഒരു പടു വൃദ്ധയെപ്പോലെയായി… ജീവിതം പോലും മടുത്ത അനുഭവത്തിലായി….
അങ്ങനെയിരിക്കെയാണ് അവളുടെ ഗ്രാമത്തിൽ അത്ഭുത സിദ്ധിയുള്ള ഒരാൾ വന്നിട്ടുണ്ടെന്ന് താൻ കേട്ടത്…. ദൈവപുത്രനാണത്രെ…. അനേകരെ സൗഖ്യമാക്കി, ഭൂതങ്ങളെ പുറത്താക്കി, മരിച്ചവരെ ഉയർപ്പിച്ചു, വലിയ പ്രസംഗകൻ ആണ് എന്നൊക്കെ അവൾ കേട്ടറിഞ്ഞു…. അറിഞ്ഞപ്പോൾ മുതൽ വലിയ ആഗ്രഹം അവൾക്കുണ്ടായി ഒന്നു പോകണം നേരിൽ കാണണം സൗക്യമാകണം എന്നവൾ ചിന്തിച്ചു…. പക്ഷെ പുറത്തിറങ്ങാൻ ഭയം.. നാണക്കേട്… ആളുകൾ എന്ത് പറയും.. ഒറ്റപ്പെടുത്തും, ഒരുപക്ഷെ കല്ലെറിഞ്ഞേക്കാം…. എന്തായാലും ഞാൻ പോകും… അവൾ തലയിൽ തുണിയിട്ടു മൂടി കൂനിപ്പിടിച്ചു ആരുടേയും കണ്ണിൽപ്പെടാതെ അവിടെയെത്തി.. ഭയങ്കര ആൾക്കൂട്ടം.. ജനം തിക്കിത്തിരക്കുന്നു… അതാ അവരുടെ നടുവിൽ സുന്ദരനായ ഒരു ചെറുപ്പക്കാരൻ…. അവന്റെ വായിൽ നിന്നും മാധുര്യമേറിയ വാക്കുകളാണല്ലോ വരുന്നത്… ഇതാണോ യേശു അവൾ നെടുവീർപ്പിട്ടു…. സന്തോഷത്താൽ അവളുടെ ഉള്ളം നിറഞ്ഞു…. പക്ഷെ എനിക്ക് തുറന്നു പറയാൻ വയ്യ…. എന്തായാലും ഇടയ്ക്കൂടെ ചെന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങലിലെങ്കിലും ഒന്നു തൊട്ടാൽ ഞാൻ സൗഖ്യമാകും… എനിക്കുറപ്പുണ്ട്… അവൻ ദൈവത്തിന്റെ പുത്രനാണ്…. എന്നെ വിടുവിക്കാൻ അവനു സാധിക്കും… അവൾ മനസ്സിൽ നിരൂപിച്ചു….. എല്ലാം പെട്ടെന്നായിരുന്നു.. അവൾ യേശുവിന്റെ വസ്ത്രത്തിൽ തൊട്ടു….. പെട്ടന്ന് തന്റെ രക്തസ്രാവം നിന്നു.. അവൾ പതുക്കെ അവിടെ നിന്നും വലിഞ്ഞു പോകാൻ തുടങ്ങി…. പെട്ടെന്നു ഒരു ശബ്ദം അവിടെ മുഴങ്ങി… “എന്നെ തൊട്ടത് ആർ ?”ഞാൻ സത്യത്തിൽ ഭയന്നു പോയി.. ഈ ജനക്കൂട്ടത്തിനിടയിൽ ആരറിയാനാണ്, എല്ലാവരും അവനെ തൊട്ട് നിൽക്കുകയല്ലേ…. എന്നാൽ തന്നിൽ നിന്നു ശക്തി പുറപ്പെട്ടെന്നു യേശു മനസ്സിലാക്കിയിരിക്കുന്നു… ഞാൻ പിടിക്കപ്പെട്ടു ഇനി രക്ഷയില്ല പറഞ്ഞെ പറ്റൂ… ഞാൻ ഓടി യേശുവിന്റെ കാൽക്കൽ വീണു.. എല്ല്ലാം തുറന്നു പറഞ്ഞു…. ജനമെല്ലാവരും എന്റെ സൗഖ്യം കണ്ടു… എന്നെ ഞെട്ടിച്ചു കൊണ്ട് യേശുകര്ത്താവ് തിരുവായ്മൊഴിഞ്ഞു എന്നോട് പറഞ്ഞു നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.. സമാധാനത്തോടെ പോകയെന്നു…..
പ്രിയമുള്ളവരേ ഞാൻ നിങ്ങളോട് പറയട്ടെ കഴിഞ്ഞ 12 വർഷം ഞാൻ അനുഭവിച്ച വേദനകളും വ്യഥകളും നിന്ദയും പരിഹാസവും അന്ന് മുതൽ എനിക്ക് സമാധാനം കിട്ടി…. തലയുയർത്തിപ്പിടിച്ചു നടക്കാൻ എനിക്കു സാധിച്ചു..
വിശ്വാസത്തോടെ യേശുകർത്താവിന്റെ അരികിൽ ചെല്ലുന്നവരെ അവിടുന്ന് ഒരുനാളും തള്ളിക്കളയുകയില്ല……
രക്തസ്രാവക്കാരി സ്ത്രീയെ രക്ഷിച്ചത് അവളുടെ അചഞ്ചലമായ വിശ്വാസമാണ്.. നമ്മുടെ ഭാരങ്ങൾ ഏതുമാകട്ടെ രോഗങ്ങൾ എത്ര പഴകിയതാകട്ടെ ജീവിതം എത്ര മാത്രം ശോധനകളിൽ ആകട്ടെ യേശുവിൽ വിശ്വസിക്കാമോ നിനക്കും മറുപടി വേഗത്തിൽ അവൻ നല്കിതരും..
ജസ്റ്റിൻ കായംകുളം.



- Advertisement -