ബൈബിള്‍ വിതരണം ചെയ്ത സുവിശേഷകരെ ഇരുമ്പ് ദണ്ട് ഉപയോഗിച്ച് മര്‍ദ്ദിച്ചശേഷം തട്ടിക്കൊണ്ടുപോയി
സ്വന്തം ലേഖകന്‍
ഹലോ ക്രിസ്ത്യന്‍ ന്യൂസാണ് ഈ റിപ്പോര്‍ട്ട് രാജ്യത്തിന്‍റെയോ സ്ഥലത്തിന്റെയോ പേര് വെളിപ്പെടുത്താതെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മിഡ് ഈസ്റ്റില്‍ തദ്ദേശീയരായ ക്രൈസ്തവര്‍ക്ക് ബൈബിൾ കൈമാറിയതായി കണ്ടെത്തിയതിനെത്തുടർന്ന് മൂന്നു യുവ ക്രിസ്തീയ സുവിശേഷകരെ ഭീകര ബന്ധമുള്ള ചിലര്‍ ഇരുമ്പ് പൈപ്പുകളുപയോഗിച്ച് മർദിക്കുകയും, തട്ടിക്കൊണ്ടു പോകുകയും ചെയ്തു. ഇപ്പോള്‍ അവര്‍ എവിടെയാണെന്ന് ഒരു വിവരവും ഇല്ല.
“ ബൈബിള്‍ ഫോര്‍ മിഡ് ഈസ്റ്റ് “ മിഷനറി സംഘത്തിലെ ചില സുവിശേഷകരെയാണ് ക്രൂരമായ് മര്‍ദ്ദിച്ച ശേഷം തട്ടിക്കൊണ്ടു പോയത്. ക്രൈസ്തവര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാത്ത പതിനേഴു മദ്ധ്യേഷ്യന്‍ രാജ്യങ്ങളിലെ രഹസ്യ ചര്ച്ചുകള്‍ക്കും , ക്രൈസ്തവര്‍ക്കും ബൈബിള്‍ എത്തിക്കുന്ന മിഷനറി സംഘത്തിലെ സുവിശേഷകരായിരുന്നു ഇവര്‍.



- Advertisement -