ആരോഗ്യം: യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ അഥവാ മൂത്രത്തിൽ പഴുപ്പ് | ഷാന്റി പി ജോൺ

വേനൽ കാലങ്ങളിൽ പൊതുവായി കാണപ്പെടുന്നതും അല്പം ഗൗരവത്തോടെ എടുത്തു ചികിത്സ തേടേണ്ടതുമായ രോഗമാണ് മൂത്രത്തിൽ പഴുപ്പ്. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കണ്ടു വരുന്നത്. പ്രേമേഹരോഗമുള്ളവരിലും ഇത് സാധാരണയായി കണ്ടുവരാറുണ്ട്.
മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ അനുഭവപ്പെടുക തുടരെ തുടരെ മൂത്രമൊഴിക്കാൻ തോന്നുക, അടിവയറ്റിലും നടുവിനും വേദന അനുഭവപ്പെടുക, മൂത്രത്തിന്റെ നിറം വ്യത്യാസമോ അല്ലെങ്കിൽ രക്തം കലർന്നതോ ആയിരിക്കുക എന്നിവയാണ് രോഗ ലക്ഷണങ്ങൾ. എന്നാൽ ചില അവസരങ്ങളിൽ രോഗം മൂർച്ഛിക്കുന്നതിനു അനുസരിച്ചു മൂത്രത്തിന് ദുർഗന്ധവും, പനിയും വിറയലും ഒക്കെ അനുഭവപെടാറുണ്ട്
ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതും ശുചിത്വ കുറവും ആണ് രോഗകാരണങ്ങൾ. എന്നാൽ പ്രേമേഹരോഗികൾക്കു രോഗപ്രേധിരോധ ശക്തി കുറവായതിനാൽ ഈ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ് .
ധാരാളം വെള്ളം കുടിക്കുക, മൂത്രശങ്ക ഉള്ളപ്പോൾ തന്നെ മൂത്രമൊഴിക്കുക, ശാരീരിക ശുചിത്വം പാലിക്കുക, മലമൂത്ര വിസർജനത്തിനു ശേഷം നന്നായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, ലൈഗീകബന്ധത്തിനു മുൻപും പിൻപും മൂത്രമൊഴിക്കുകയും കഴുകുകയും ചെയ്യുക, ആർത്തവ കാലങ്ങളിൽ സമയാസമയം നാപ്കിനുകൾ മാറ്റുക, നനവുള്ളതും ഈർപ്പമുള്ളതുമായ അടിവസ്ത്രങ്ങൾ ഉപയോഗിക്കാതിരിക്കുക, കോട്ടൺ അടിവസ്ത്രങ്ങൾ ഉപയോഗിക്കുകയും കഴുകിയ ശേഷം സൂര്യപ്രകാശത്തിൽ ഉണക്കിയെടുക്കുകയും ചെയ്യുക എന്നിവ വഴി മൂത്രത്തിൽ പഴുപ്പ് വരുന്നത് തടയാൻ കഴിയും. എന്നാൽ യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ വന്നാൽ വിദഗ്ദ്ധ വൈദ്യസഹായം തേടാൻ മടിക്കരുത് .

post watermark60x60

ഷാന്റി പി ജോൺ

-ADVERTISEMENT-

-ADVERTISEMENT-

You might also like