- Advertisement -

ഞാന്‍ കണ്ട ത്രിപുര – ഭാഗം 1- ഷിബു-മുള്ളംകാട്ടില്‍

ഇന്ത്യയുടെ വടക്ക് കിഴക്കന്‍സംസ്ഥാനമായ ത്രിപുരയിലേക്കുള്ളഎന്റെ കന്നിയാത്ര വ്യത്യസ്തമായ അനുഭവങ്ങളുടെഒത്തു ചേരല്‍ ആയിരുന്നു .ഞാന്‍ കണ്ടതും കേട്ടതുമായ അനുഭവങ്ങളുടെ നേര്‍ കാഴ്ചയാണ്ഈ യാത്രാ കുറിപ്പിന്റെ ആധാരം.

Download Our Android App | iOS App

ത്രിപുരഐ. പി. സിസ്‌റ്റേറ്റ്കണ്‍ വന്‍ഷനില്‍പങ്കെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ആഗസ്റ്റ് 8 നുദുബായില്‍ നിന്നുവിമാനം കയറിയത്.ഡെല്‍ഹി ,കല്‍ക്കട്ട, അഗര്‍ത്തലഎന്നീ വിമാന താവളങ്ങള്‍ കയറിയിറങ്ങി ഒടുവില്‍സമ്മേളന സ്ഥലമായ കമല്‍പ്പൂരില്‍ഏത്തിയപ്പോള്‍ 24 മണിക്കൂര്‍ പിന്നിട്ടിരുന്നു. ഇതിനിടയില്‍ കല്‍ക്കട്ടയില്‍ ലഭിച്ച2 മണിക്കൂര്‍ സമയംആ നഗരത്തിലൂടെഒരോട്ട പ്രദക്ഷണം നടത്തി. ചുരൂങ്ങിയസമയം കൊണ്ട്ടാക്‌സിഡ്രൈവര്‍ഞങ്ങളെ ( ഞാനുംഭാര്യ മെര്‍ലിനും. )പരമാവധി സ്ഥലങ്ങള്‍ കാണിച്ചു തന്നു.എന്റെ കാഴ്ച്ചപ്പാടില്‍ നിന്നുംവ്യത്യസ്തമായിരുന്നു കല്‍ക്കട്ട.വിമാനത്താവളത്തില്‍പോലുംഅസഹനീയമായ ദുര്‍ഗന്ധം , വ്യത്തിഹീനമായ റോഡുകള്‍ , പബ്ബ്‌ളിക് ബസുകള്‍ !! മൂന്നു പതിറ്റാണ്ട് ബംഗാള്‍ ഭരിച്ച കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്തു ചെയ്‌തെന്നു കുറെ ഇടതുപക്ഷ ചിന്തകള്‍ ഉള്ള എന്നില്‍ ചോദ്യങ്ങള്‍നിറഞ്ഞൂ .

post watermark60x60

ത്രിപുരയുടെതലസ്ഥാനമായഅഗര്‍ത്തലയില്‍ ഞങ്ങളെ സ്വീകരിക്കാന്‍ഐ. പി.സി. സ്‌റ്റേറ്റ് പ്രസിഡന്റ് ഡോ. ജോര്‍ജ് മാത്യുവു

ത്രിപുരയുടെതലസ്ഥാനമായഅഗര്‍ത്തലയില്‍ ഞങ്ങളെ സ്വീകരിക്കാന്‍ഐ. പി.സി. സ്‌റ്റേറ്റ് പ്രസിഡന്റ് ഡോ. ജോര്‍ജ് മാത്യുവുംട്രഷറാര്‍തമിഴ്‌നാട്‌സ്വദേശി ദാനിയേല്‍ രാജുവും എത്തിയിരുന്നു. ചങ്ങനാശേരിഎസ്. ബി. കോളേജിലെ മുന്‍ അധ്യാപകനും പി.വൈ.പി.എ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഡോ. ജോര്‍ജ് മാത്യുഇപ്പോള്‍കുടുംബമായിഅമേരിക്കയിലാണ്. പക്ഷേ എല്ലാ വര്‍ഷവും ദീര്‍ഘമായി യാത്ര ചെയ്ത് ത്രിപുരയില്‍ എത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി വരുന്നു. പ്രാഥമിക സൗകര്യങ്ങള്‍ പോലും ഇല്ലാത്ത വിടുകളില്‍താമസിച്ചാണ്‌രസതന്ത്രത്തില്‍പി എച്ച് ഡി ഉള്ള ഈ കര്‍ത്യദാസന്റെ പ്രവര്‍ത്തനം എന്നത് മഹത്തായ ദര്‍ശനത്തിന്റെ തെളിവാണ്.അദ്ദേഹത്തോടെപ്പമുള്ള ദൈവദാസന്മാര്‍ എല്ലാം ത്രിപുര സ്വദേശികള്‍ എന്നതും ശ്രദ്ദേയമാണ്.

 

അഗര്‍ത്തല എയര്‍പോര്‍ട്ട് ചെറുതെങ്കിലും മനോഹരമാണ്.അവിടെ നിന്നും ത്രിപുര സ്വദേശിയായ ഡ്രൈവറുടെ വാനിലായിരുന്നു ഞങ്ങളുടെ യാത്ര.അതിന്റെപിന്നിലും ഒരു സത്യമുണ്ട്. ബംഗ്ലാദേശില്‍ നിന്നും കുടിയേറിപ്പാര്‍ത്ത നിരവധി പേര്‍ ത്രിപുരയില്‍ ഉണ്ട്. അവരും ത്രിപുര സ്വദേശികളും തമ്മിലുള്ള വംശീയ കലാപം പൂര്‍ണമായും കെട്ടടങ്ങിയിട്ടില്ല.സ്വദേശികള്‍ അല്ലാത്തവരെല്ലാം അവരുടെ കണ്ണില്‍ ബംഗാളികള്‍ ആണ്. അതുകൊണ്ട് മുന്‍ കരുതല്‍ എന്ന നിലക്കാണ് ത്രിപുരക്കാരനെ ഡ്രൈവറാക്കിയത്.

 

ഇന്‍ഡൊ-മംഗോളിയന്‍ വിഭാഗത്തില്‍പ്പെട്ട ഗോത്രവര്‍ഗക്കാരാണ് കൂടുതലും ത്രിപുരയിലുള്ളത്.വിസ്ത്യതിയില്‍ പകുതിയിലേറെ വനനിബിഡമായ ഇവിടെ മൂന്ന് വശങ്ങള്‍ ബംഗ്ലാദേശുമായിഅതിര്‍ത്തി പങ്കിടുന്നു. നൂറ്റാണ്ടുകളായി ഗോത്രവര്‍ഗ രാജാക്കന്മാരുടെ ഭരണമായിരുന്നു.1956ല്‍ കേന്ദ്ര ഭരണ പ്രദേശമാകുകയും 1972 ല്‍ ത്രിപുര സംസ്ഥാനമായി രൂപപ്പെടുകയും ചെയ്തു. 36 ലക്ഷത്തിലധികം ജനങ്ങള്‍ വസിക്കുന്ന ത്രിപുരയില്‍ അയ്യായിരത്തിലധികംഗ്രാമങ്ങള്‍ ഉണ്ട്. വികസനത്തിലുംവിദ്യാഭ്യാസത്തിലുംവളരെ പിന്നോക്കമാണ്. ജനസംഖയില്‍ ഒന്‍പത് ശതമാനം മാത്രമാണ് പത്താം ക്ലാസിനപ്പുറം പഠിച്ചവര്‍.

 

കണ്‍ വന്‍ഷന്‍ വേദിയായ കമല്‍പ്പൂരിലേക്കുള്ള യാത്ര ഞങ്ങള്‍ക്ക് മറക്കുവാന്‍കഴിയുകയില്ല. റൊഡിന്റെഒരു വശത്ത് കുറ്റന്‍ മലകള്‍, മറുഭാഗംഅഗാധമായ ഗര്‍ത്തം. ചില റോഡുകള്‍സഞ്ചാരയോഗ്യം പോലും അല്ല. കല്ലും മണ്ണും നിറഞ്ഞ സ്ഥലത്തിലുടെഒരു എക്‌സ്‌പേര്‍ട്ട് ഡ്രൈവറായിട്ടാണ് ത്രിപുര സ്വദേശി വളയം പിടിക്കുന്നത്. ഓടിക്കൊണ്ടിരുന്ന വാന്‍ പെട്ടന്ന് ബ്രേക്ക് ഇട്ടപ്പോള്‍ഞങ്ങള്‍ അമ്പരന്നു .വാഹനം റിവേഴ്‌സ് ഗിയറില്‍അല്‍പ്പം സഞ്ചരിച്ചതിനു ശേഷം വീണ്ടും മുന്നോട്ട് കുതിച്ചു.ഒരു പൂച്ചകുറുകെ ചാടിയതിനാണ്ഈ റിവേഴ്‌സ് യാത്ര.അഞ്ചു മണിക്കൂര്‍ യാത്ര ചെയ്ത് കമല്‍പ്പൂരില്‍ എത്തിയപ്പോള്‍രണ്ട് തവണ മാത്രമേ പൂച്ച കുറുകെ ചാടിയുള്ളു എന്ന ആശ്വാസമായിരുന്നു ഞങ്ങള്‍ക്ക്. .അന്ധ വിശാസങ്ങള്‍ക്ക് ഒട്ടും കുറവില്ലാത്ത ഒരു ജനത.

 

കമല്‍പ്പൂരിലെ ഗവണ്‍ മെന്റ്ഗസ്റ്റ് ഹൗസിലായിരുന്നുഞങ്ങളുടെതാമസം. പ്രമുഖരും, മന്ത്രിമാരും ഒക്കെ താമസിക്കുന്ന സ്ഥലം. പക്ഷെ മൂക്ക് പൊത്തിക്കൊണ്ടേ മുറിയിലേക്ക് കയറുവാന്‍ പറ്റൂ……………….(തുടരും)………

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...