ചാരിറ്റിയുടെ മറവിൽ വൻ തട്ടിപ്പുമായി ചില കള്ളനാണയങ്ങൾ

ണം ഉണ്ടാക്കുവാനുള്ള ഒരു പ്രധാന വസ്തുതയായി ചാരിറ്റി മാറിയിരിക്കുന്നു…  ഇല്ലയ്മയുടെ പേരു പറഞ്ഞ് വിദേശത്തും സ്വദേശത്തുമുള്ള ആളുകളിൽ നിന്നും പണം പിരിക്കുകയും അത് സ്വന്തം ആവശ്യങ്ങൾക്കും സുഖലോലുപതയ്ക്കും ഉപയോഗിക്കുന്നത് ഒരു ട്രെൻഡ് ആയി മാറുന്നു. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ തട്ടിപ്പുകളുടെ പിന്നാമ്പുറങ്ങൾ. പണ്ട് വിദേശത്ത് പോകുന്ന ആളുകൾ ഇവിടെയുള്ള നിർദ്ധനരായ ആളുകളുടെ ഫോട്ടോ എടുത്ത് കൊണ്ട് പോയി അത് കാണിച്ചാണ് പണം പിരിച്ചിരുന്നത്. എന്നാൽ സാമൂഹിക മാധ്യമങ്ങളുടെ വരവോടെ അതിലൂടെ സുഹൃത്തുക്കളെ കണ്ടെത്തുകയും ഇൻബോക്സിലൂടെയും സ്വന്തം ഫെയ്സ് ബുക്ക് പ്രൊഫയിലിലും ഫോട്ടോ പോസ്റ്റ് ചെയ്ത് ദയനീയത പ്രകടിപ്പിച്ച് പണം പിരിക്കുകയും ചെയ്യുന്നു.

ഒരു റെസിപിറ്റ് പോലും നൽകാതെ പണം മറ്റ് പല ആവശ്യങ്ങൾക്കും ചിലവഴിക്കപ്പെടുന്നു. ദുബയിലുള്ള ഒരു സഹോദരൻ പറഞ്ഞത് ഇപ്രകാരമാണ് ” സ്ഥിരം ഫെയ്സ് ബുക്ക് സുഹൃത്തുക്കൾ ചാരിറ്റിയുടെ പേരിൽ ബന്ധപ്പെടാറുണ്ട്. സത്യം ഏത് , തട്ടിപ്പ് ഏത് എന്ന് തിരിച്ചറിയുവാൻ കഴിയുന്നില്ല എന്നാണ്. എന്നാൽ അന്വേഷിച്ച് അർഹരായവർക്ക് നൽകുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വളരെ കൂടുതൽ ചാരിറ്റി ചെയ്യുന്ന അദ്ദേഹം പറഞ്ഞു.
എന്നാൽ സ്വന്തമായി അധ്വാനം ചെയ്ത് പണമുണ്ടാക്കി അതിലൂടെ ചാരിറ്റി ചെയ്യുന്ന അനേകം ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. വിദേശത്തുള്ളവരുടെ പോക്കറ്റിൽ മാത്രം ലക്ഷ്യമാക്കി ചാരിറ്റി നടത്തുന്ന ചില കള്ളനാണയങ്ങളെ സമൂഹം തിരിച്ചറിയണം. അർഹരായ ആളുകളിലാണോ നിങ്ങളുടെ പണം എത്തിച്ചേരുന്നത്, അത് മുഴുവനും അതിനായി വിനിയോഗിക്കപ്പെടുന്നുണ്ടോ എന്ന് അന്വേഷിച്ച് അറിയണം. സാമൂഹ്യ മാധ്യമങ്ങളിലെ ഫോട്ടോയിലെ സെന്റിമെന്റ് വെച്ച് പണം നൽകുന്നത് ചിലപ്പോൾ ‘പ്രയോജനമില്ലാതെ പോകുകയാകാം.
നമ്മുടെ സമൂഹത്തിൽ അർഹരായവർ , ഒരു നേരത്തെ ഭക്ഷണത്തിനോ, താമസിക്കുവാൻ വീടോ, മാരകമായ രോഗത്തിന് ചികിൽസ ലഭ്യമാക്കുവാനോ കഴിയാതെ ബുദ്ധിമുട്ടിലിരിക്കുമ്പോൾ സ്വന്തം പോക്കറ്റിലേക്ക് പണമൊഴുക്കുവാനുള്ള തന്ത്രവുമായി ഇറങ്ങി തിരിച്ചിരിക്കുന്ന കള്ളനാണയ ങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തേണ്ടുന്ന സമയം അതിക്രമിച്ചു കഴിഞ്ഞു. എന്നാൽ വിശ്വസ്തതയോടും ആത്മാർത്ഥതയോടും കൂടെ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ തീർച്ചയായും പോത്സാഹിപ്പിക്കപ്പെടുക തന്നെ വേണം. നമ്മുടെ കഴിവിന്റെ പരമാവധി അത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് കൈത്താങ്ങൽ നൽകണം…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply