Browsing Tag

Deena James

ചെറുചിന്ത: ദൈവീക പദ്ധതികൾ | ദീന ജെയിംസ്

ഓരോ മനുഷ്യന്റേയും ജീവിതത്തെക്കുറിച്ച് ദൈവത്തിന് വ്യക്തമായ പദ്ധതിയും ഉദ്ദേശ്യവുമുണ്ട്. അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുന്നമേ ഉടലെടുക്കാൻ പോകുന്നവൻ എന്താകുമെന്ന് ദൈവം നിർണ്ണയിക്കും. ഉൽപാദിതമായ ജീവന്റെ തുടിപ്പ് നിശ്ചലമായി ഭൂമിയോട്…

ഭാവന: മരിച്ചവന്റെ രോദനം | ദീന ജെയിംസ്

വല്ലാത്തൊരു തണുപ്പ് ശരീരത്തെ അസ്വസ്ഥതപ്പെടുത്തുന്നത് നിദ്രാഭംഗം വരുത്തി എന്ന് മനസ്സിൽ പിറുപിറുത്തു അയാൾ. ശരീരമാകെ വലിഞ്ഞുമുറുകുന്നപോലെ.. കൈകാലുകൾ ചലിപ്പിക്കാനുകുന്നില്ല... തനിക്കെന്തുപറ്റി എന്നോർത്തയാൾ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. മുറിയിലെ…

ചെറു ചിന്ത: ദൈവത്തിന്റെ സമയം | ദീന ജെയിംസ്

ഓരോ മനുഷ്യന്റെ ജീവിതത്തിലും ദൈവം അനുവദിച്ചിരിക്കുന്ന ഒരു സമയമുണ്ട്. ജനനം മുതൽ മരണംവരെയും അതിനിടയിലുള്ള ജീവിതകാലചക്രത്തിന്റെ ഓട്ടത്തിനും ദൈവം പ്രത്യേകസമയങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. അതനുസരിച്ചു മാത്രമേ ഒരുവന്റെ ജീവിതം മുന്നോട്ടുപോകുകയുള്ളൂ.…

ഭയമെന്ന വിപത്ത് | ദീന ജെയിംസ് ആഗ്ര

മനുഷ്യമനസ്സിനെ വല്ലാതെ അലട്ടുന്ന ഒന്നാണ് ഭയം.വ്യത്യസ്തമായ ജീവിതസാഹചര്യത്തിലൂടെ കടന്നുപോകുന്ന മനുഷ്യൻ താൻ അഭിമുഖീകരിക്കുന്ന അനുഭവങ്ങളിൽ ഭയപ്പെടുന്നു. നേരിടുവാൻ കഴിയാതെ ഭയത്തിന് അടിമപ്പെടുന്നവരും ഭയത്തിൽ നിന്നുള്ള മോചനത്തിനായി തെറ്റായ…

ഭാവന: അഡ്രസ്സ് മാറ്റിയവൻ | ദീന ജെയിംസ് ആഗ്ര

ഉദിച്ചുവരുന്ന സൂര്യ കിരണങ്ങൾ രണ്ടുംകൽപ്പിച്ചാണെന്ന് തോന്നുന്നു, അത്രയുണ്ട് രാവിലെ തന്നെ ചൂടിന്റെ കാഠിന്യം... എന്റെ കൈപിടിച്ച് നടക്കുമ്പോൾ അമ്മ പിറുപിറുത്തു. ചൂടിന്റെ തീവ്രത മനസ്സിലാക്കിയിട്ടാകും എന്നും ഇരുത്തുന്നയിടത്തു നിന്ന് അല്പം മാറി…

ഭാവന: അരമനയിൽ നിന്നൊരു കത്ത് | ദീന ജെയിംസ്

ഈ കത്ത് നിങ്ങൾക്കെഴുതുമ്പോൾ എന്റെ ഹൃദയം സന്തോഷത്താൽ നിറയുകയാണ്. എന്റെ ജീവിതാനുഭവങ്ങൾ നിങ്ങളുമായി ഈ കത്തിലൂടെ പങ്കുവയ്ക്കുന്നത് നിങ്ങളിൽ ചിലർക്കെങ്കിലും ഒരാശ്വാസമാകും എന്നെനിക്കുറപ്പുണ്ട്. യെഹൂദായിലെ ബേത് ലഹേമിൽ എഫ്രാത്യനായ യിശ്ശായിയുടെ…

ചെറുചിന്ത: പരിശോധനകൾ തകർക്കുവാനുള്ളതോ? | ദീന ജെയിംസ് ആഗ്ര

മനുഷ്യജീവിതം കഷ്ടതകൾ കൊണ്ട് നിറഞ്ഞതാണ്. ഇയ്യോബിന്റെ ഭാഷയിൽ മനുഷ്യൻ കഷ്ടതയ്ക്കായി ജനിച്ചിരിക്കുന്നു! ഓരോരുത്തരുടെയും ജീവിതത്തിൽകഷ്ടങ്ങൾക്ക് വ്യത്യാസമുണ്ടെങ്കിലും ആരും അതിൽ നിന്ന് ഒഴിവുള്ളവരല്ല. കഷ്ടത്തിന്റെ ധൈർഘ്യമേറുമ്പോൾ, അസഹനീയമായി…

ഭാവന: കർത്താവ് കടാക്ഷിച്ച നാളിൽ | ദീന ജെയിംസ് ആഗ്ര

രാവിലെ തന്നെ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയെ ഓർമ്മിപ്പിച്ചുകൊണ്ടുള്ള ഭാര്യയുടെ വാക്കുകൾ അദ്ദേഹത്തെ നിരാശചിത്തനാക്കി. 39 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു സ്നേഹനിധിയായ ഭാര്യയുമായുള്ള കുടും ബജീവിതത്തിനു തുടക്കം കുറിച്ചിട്ട്. പിടിവിടാതെ…

ഭാവന: ദൂതന്മാരെ ആകർഷിച്ച ആരാധന | ദീന ജെയിംസ് ആഗ്ര

സ്വർഗ്ഗദൂതന്മാരുടെ ആഗ്രഹമായിരുന്നു ഭൂമിയിലെ ഒരു വിശുദ്ധസഭായോഗം ഒന്ന് ലൈവ് ആയി കാണണമെന്ന്. അവസരം ഒത്തുവന്നത് ഞായറാഴ്ചയായത് കൊണ്ട് ഇന്ത്യയിലെ ആരാധനയാണവർ തിരഞ്ഞെടുത്തത്. അങ്ങ് കാശ്മീരിന്റെ അറ്റത്ത് നിന്ന് ആരംഭിച്ചു ദൂതന്മാരുടെ…

ചെറുചിന്ത: വിലയേറിയ വിശ്വാസം | ദീന ജെയിംസ് ആഗ്ര

മൂന്നു വയസ്സുകാരൻ എന്നും രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് പ്രാർത്ഥിക്കും യേശുവേ, ഇന്ന് രാത്രി എനിക്ക് ലെയ്സ് കൊണ്ട് നീ വരണേ. ലെയ്സ് പ്രിയനായ അവന്റെ നിഷ്കളങ്കമായ പ്രാർത്ഥന കേട്ട് അവന്റെ വല്യപ്പച്ചൻ എന്നും രാത്രി ഒരു പാത്രത്തിൽ രണ്ടു…

ഭാവന: കർത്താവിനും ഉണ്ടായിരുന്നെങ്കിൽ… | ദീന ജെയിംസ് ആഗ്ര

മത്തായിക്കുട്ടിപാസ്റ്ററിന്റെ നീണ്ട നാളത്തെ ആഗ്രഹം അങ്ങനെ സഫലമായി. ആഗ്രഹം എന്നതിലും ജിജ്ഞാസ എന്നുവേണം കരുതാൻ... സഭാശുശ്രൂഷകനായി അനേകവർഷങ്ങൾ സേവനമനുഷ്ഠിച്ചു, ഇന്നിപ്പോ 68മത്തെ വയസ്സിൽ വാർദ്ധക്യത്തിന്റെ അല്പമാറ്റങ്ങളൊക്കെ ശരീരത്തെ ബാധിച്ചതാൽ…

എഡിറ്റോറിയൽ: വനിതകൾക്കായി… | ദീന ജെയിംസ്

മാർച്ച്‌ 8 ലോകമെമ്പാടുമുള്ള വനിതകൾക്കായി മാറ്റിവച്ചിരിക്കുന്നു. 1975ലാണ് ഐക്യരാഷ്ട്രസഭ വനിതാദിനം ഔദ്യോഗികമായി അംഗീകരിച്ചതെങ്കിലും 1908ൽ ന്യൂയോർക്കിലെ വസ്ത്ര നിർമാണ തൊഴിലാളികളുടെ തൊഴിൽ രംഗത്തെ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ നടത്തിയ…

എഡിറ്റോറിയൽ: ബാലികാ ദിനം ആഘോഷിക്കുമ്പോൾ | ദീന ജെയിംസ്

ഇന്നത്തെ ദിനം നമ്മുടെ രാജ്യം പെൺകുട്ടികൾക്കായി മാറ്റി വച്ചിരിക്കുന്നു. ജനുവരി 24...ദേശീയ ബാലികാ ദിനം... ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാ ഗാന്ധി ചുമതലയേറ്റത് 1966ജനുവരി 24നാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ ദിനം ദേശീയ ബാലികാ…

ചെറു ചിന്ത: കഷ്ടങ്ങളിലും പ്രശംസിക്കുന്നവർ | ദീന ജെയിംസ്

കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നറിഞ്ഞു കഷ്ടങ്ങളിലും പ്രശംസിക്കുന്ന അപ്പോസ്തലനെപ്പോലെ കഷ്ടതയിൽ അഭിമാനംകൊള്ളുന്നവരാണ് ഉത്തരേന്ത്യൻ മിഷനറിമാർ. ജീവിതം ക്രിസ്തുവിനുവേണ്ടി സമർപ്പിച്ചവരാണ് അവർ!!!…

ഭാവന: കൃപ ലഭിച്ചവൻ | ദീന ജെയിംസ്, ആഗ്ര

രാവിലെ തന്നെ "പാപങ്ങളെ വിട്ടുതിരിയുവിൻ "എന്ന ട്രാക്റ്റ് നിറച്ച തുണിസഞ്ചിയും തോളിലിട്ട് കവലപ്രസംഗം നടത്തുന്നത് അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമായിക്കഴിഞ്ഞു. അക്കാലത്ത് സോഷ്യൽ മീഡിയയൊന്നും സജീവമാല്ലായിരുന്നു. അല്ലേൽ അദ്ദേഹവും പ്രസംഗവും ഒക്കെ…