ഇന്നത്തെ ചിന്ത : യേശുവിനെ തള്ളിപ്പറഞ്ഞ പത്രോസ് | ജെ.പി വെണ്ണിക്കുളം
നമുക്ക് പലപ്പോഴും നമ്മുടെ കഴിവുകളെക്കുറിച്ചു വേണ്ടവിധം ബോധ്യം ഉണ്ടാകാറില്ല. അതുകൊണ്ടു പലയിടത്തും കണ്ണുനീർ കുടിക്കേണ്ടിവരുന്നു. പ്രാർത്ഥിക്കാനായി യേശു നൽകിയ ദൗത്യത്തിൽ പത്രോസ് പരാജയപ്പെട്ടു ഉറങ്ങിപ്പോയി. അതിനു ശേഷം സംഭവിച്ചതെല്ലാം പെട്ടെന്നായിരുന്നു.
1. പത്രോസ് കർത്താവിനെ വിട്ടു ഓടിപ്പോയി.
2. വാളുപയോഗിച്ച് കർത്താവിനെ രക്ഷിക്കാൻ ശ്രമിച്ചു.
3. അകലം വിട്ടു അനുഗമിച്ചു.
4. പാപികളോടുകൂടെ ഇരുന്നു.
ഇതെല്ലാം ഉറക്കത്തിന്റെ അനന്തരഫലമായി യേശുവിനെ ക്രൂശീകരണത്തിന് മുന്നോടിയായി നടന്നു. എന്നാൽ പിന്നത്തെതിൽ അതിനെക്കുറിച്ചു താൻ ദുഃഖിച്ചു. പ്രിയരെ, എത്രവലിയ ഭക്തനായാലും ഇടറിപ്പോകാനുള്ള സാധ്യതയുണ്ട്. തെറ്റു സംഭവിച്ചാലും അനുതാപഹൃദയമില്ലെങ്കിൽ മടങ്ങിവരാൻ പ്രയാസമാണ്.
ധ്യാനം: ലൂക്കോസ് 22
ജെ.പി വെണ്ണിക്കുളം






- Advertisement -