യു.കെ. ഹെബ്രോൻ പെന്തക്കോസ്തൽ അസംബ്ലി ചർച്ചുകളുടെ സംയുക്ത വാർഷിക സമ്മേളനവും ഉണർവ് യോഗങ്ങളും ഒക്ടോബർ 23 മുതൽ

ഷെഫീൽഡ്: യു.കെ. ഹെബ്രോൻ പെന്തക്കോസ്തൽ അസംബ്ലി ചർച്ചുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വാർഷിക സമ്മേളനവും ഉണർവ് യോഗങ്ങളും ഒക്ടോബർ 23 മുതൽ 25 വരെ റോതർഹാമിലെ ഫ്ലാൻഡർവെൽ–സണ്ണിസൈഡ് കമ്മ്യൂണിറ്റി സെന്ററിൽ (S66 3RL) നടക്കും.

News Middle Advt Banner

ഒക്ടോബർ 23 വെള്ളിയാഴ്ച വൈകിട്ട് 5.30ന് ആരംഭിക്കുന്ന സമ്മേളനം ഹെബ്രോൻ പെന്തക്കോസ്തൽ ചർച്ചുകളുടെ സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ജെയിംസ് ചാക്കോ ഉദ്ഘാടനം ചെയ്യും. ബ്രദർ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. ഹെബ്രോൻ വോയ്സ് സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ഒക്ടോബർ 24 ശനിയാഴ്ച രാവിലെ 10 മുതൽ രാത്രി 9 വരെ വിവിധ സെഷനുകൾ നടക്കും. ദേശത്തിന്റെയും കുടുംബങ്ങളുടെയും തലമുറകളുടെയും വിടുതലിനായി പ്രത്യേക പ്രാർഥനകൾ, കൃപാവരങ്ങൾക്കായുള്ള പ്രാർഥന, കൗൺസിലിങ്, ചോദ്യോത്തര സെഷൻ, പൊതുയോഗം എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

സമാപന ദിവസമായ ഒക്ടോബർ 25 ഞായറാഴ്ച രാവിലെ സംയുക്ത സഭായോഗവും തിരുവത്താഴ ശുശ്രൂഷയും നടക്കും. ഉച്ചയ്ക്കുശേഷം നടക്കുന്ന പൊതുയോഗത്തോടെ സമ്മേളനം സമാപിക്കും.

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ജെയിംസ് ചാക്കോയുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading