രമണി ജോൺ (61) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ തിരുവനന്തപുരം കാട്ടാക്കട സെക്ഷനിലെ പൂഴനാട് സഭാംഗമായ സിസ്റ്റർ രമണി ജോൺ (61) നിത്യതയിൽ ചേർക്കപ്പെട്ടു.
ഒക്ടോബർ 13 ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഡിസ്ട്രിക്ട് ഇവാഞ്ചലിസം സെക്രട്ടറിയും മുള്ളുവേങ്ങാമൂട്, പാലോട് സെക്ഷനിലെ ശുശ്രൂഷകനുമായ പാസ്റ്റർ രാജീവ് ജോണിന്റെയും ആര്യനാട് സെക്ഷനിലെ ചെറുമഞ്ചൽ സഭാശുശ്രൂഷകനായ പാസ്റ്റർ സജി ജോണിന്റെയും മാതാവാണ് പരേതയായ സിസ്റ്റർ രമണി ജോൺ.
രക്തസമ്മർദം വർധിച്ചതിനെത്തുടർന്ന് തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തലച്ചോറിൽ ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതിനിടെ ചൊവ്വാഴ്ച രാവിലെ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
സംസ്കാര ശുശ്രൂഷ ഒക്ടോബർ 14 ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കും.

- Advertisement -


Comments are closed.