സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ബഹ്റൈൻ ഇടവക സുവർണ്ണ ജൂബിലി നിറവിൽ
മനാമ: 1976-ൽ സ്ഥാപിതമായ സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ബഹ്റൈൻ ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ബഹ്റൈൻ മനാമ സെന്റ് ക്രിസ്റ്റഫർ കത്തീഡ്രൽ പള്ളിയുടെ എ.എം. ഹാളിൽ നടന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം സഭയുടെ പ്രിസൈഡിംഗ് ബിഷപ്പ് അഭിവന്ദ്യ ഡോ. എബ്രഹാം ചാക്കോ തിരുമേനി നിർവ്വഹിച്ചു.

റവ. ശമുവേൽ വർഗീസ്, റവ. മാത്യൂസ് ഡേവിഡ്, തോമസ് റോയ്, ക്രിസ്റ്റഫർ ചെല്ലയ്യൻ, ജെഫിൻ ജോർജ്, സോമൻ ബേബി, ജെഫിൻ ഡാനിയേൽ, സണ്ണി തോമസ്, ജോർജ് ഉമ്മൻ, ഷിബു ബേബിക്കുട്ടി, ജേക്കബ് മാത്യു, ജെറി ജോർജ് മാത്യു, ജോസ് കെ. ജോൺ, ജോർജ് ജോസഫ്, ടിറ്റി ചെറിയാൻ, നിഷാദ് ഈപ്പൻ, ജെന്നി ജെഫി, അനന്യ സുകു മാത്യൂസ്, ഷെറിൻ ടിറ്റി പ്രസംഗിച്ചു. എം.പി. സാമുവേൽ, സുനിൽ മാത്യൂസ് പ്രാർത്ഥനക്ക് നേതൃത്വം നൽകി.
അരനൂറ്റാണ്ടുകാലത്തെ വിശ്വാസയാത്രയിൽ ഇടവകയ്ക്ക് നേതൃത്വം നൽകിയ വൈദീകരെയും, ഭാരവാഹികളെയും, വിശ്വാസികളെയും അനുസ്മരിക്കുന്നതിനും അവരുടെ സമർപ്പണത്തിന് നന്ദി അർപ്പിക്കുന്നതിനും സുവർണ്ണ ജൂബിലി അവസരമായി. തദവസരത്തിൽ ഇടവകയിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുകയും ചെയ്തു. സണ്ടേസ്‌കൂൾ കുട്ടികളുടെ പ്രത്യേക പരിപാടികളും നടത്തപ്പെട്ടു. ഇടവക ഗായക സംഘം ഗാനങ്ങൾ ആലപിച്ചു. ഇടവക പ്രസിദ്ധികരിച്ച സുവർണ്ണ ജൂബിലി സുവനീറിൻ്റെ പ്രകാശനവും നടത്തപ്പെട്ടു.
ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സ്ഥിരീകരണ ശുശ്രൂഷയും, കുട്ടികളുടെ ആദ്യ തിരുവത്താഴ സ്വീകരണവും പ്രിസൈഡിംങ്ങ് ബിഷപ്പിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുകയും ചെയ്തു. ഇടവക വികാരി റവ. പ്രമോദ് ചെറിയാൻ, വൈസ് പ്രസിഡണ്ട് രാജു ജോൺ, സെക്രട്ടറി സിജോ മാത്യു, ട്രസ്‌റ്റി സുകു വി. മാത്യൂസ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

- Advertisement -


Comments are closed.