ഒരു നിമിഷം ചിന്താ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
പാസ്റ്റർ ബൈജു സാം ഒന്നാം സ്ഥാനവും ഡോ. ഗ്ലാഡിസ് ബിജു രണ്ടാം സ്ഥാനവും ബിജു ജോസഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി
വെണ്ണിക്കുളം: ക്രൈസ്തവ എഴുത്തുപുര ദിന പത്രത്തിലെ ഒരു നിമിഷം പംക്തി 2000 ദിവസം തികയുന്നതിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരു നിമിഷം ചിന്താ മത്സരം പൂർത്തിയായി. മത്സരത്തിൽ പാസ്റ്റർ ബൈജു സാം ഒന്നാം സ്ഥാനവും ഡോ. ഗ്ലാഡിസ് ബിജു രണ്ടാം സ്ഥാനവും ബിജു ജോസഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മണക്കാല സെമിനാരിയിൽനിന്ന് B.Th., B.D. ബിരുദങ്ങൾ നേടിയ പാസ്റ്റർ ബൈജു സാം, തുടർന്ന് റാന്നി മന്ദമരുതി സെമിനാരിയിൽ ഡീൻ ഓഫ് സ്റ്റുഡന്റ്സ് ആയും അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. റാന്നി വെസ്റ്റ് ഡിസ്ട്രിക്ടിൽ സഭാശുശ്രൂഷകനായും പ്രവർത്തിച്ചിട്ടുണ്ട്. ഖത്തറിലെ എബനേസർ പെന്തക്കോസ്ത് അസംബ്ലിയിലും യുണൈറ്റഡ് കിംഗ്ഡത്തിലെ വെയിൽസിലുള്ള ടാബർനാക്കിൾ പെന്തക്കോസ്ത് അസംബ്ലിയിലും ശുശ്രൂഷകനായും വേദാധ്യാപകനായും സേവനം അനുഷ്ഠിച്ചു. നിലവിൽ ഓസ്‌ട്രേലിയയിലെ ബെഥേൽ പെന്തക്കോസ്ത് അസംബ്ലിയുടെ ശുശ്രൂഷകനായി പ്രവർത്തിക്കുന്നു. വേദാധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിലും ശ്രദ്ധേയനാണ്. നിലമ്പൂർ സ്വദേശിയായ അദ്ദേഹം വട്ടപ്പാടം ഐപിസി കാർമൽ സഭാംഗമാണ്. ഭാര്യ ചിഞ്ചു. മക്കൾ റയാൻ, ആഗ്നസ്, ദാനിയേൽ.

രണ്ടാം സ്ഥാനംനേടിയ ഡോ. ഗ്ലാഡിസ് ബിജു ജോർജ് കൊട്ടാരക്കര സ്വദേശിനിയാണ്. ബൈബിൾ അധ്യാപിക, പ്രഭാഷക, യുവജന കൗൺസിലർ, എഴുത്തുകാരി എന്നീ നിലകളിൽ മുഴുവൻസമയ ശുശ്രൂഷയിൽ പ്രവർത്തിക്കുന്നു. Behind The Pulpit: The Life Of A Pastor’s Kid, Echoes of Grace: Women Behind The Word എന്നീ രണ്ട് പുസ്തകങ്ങളുടെ രചയിതാവാണ്. പ്ലാപ്പളി ശാരോൻ ചർച്ച് അംഗമാണ്.
മൂന്നാം സ്ഥാനം നേടിയ ബിജു ജോസഫ് കേരളത്തിലെ കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ്. നിലവിൽ കുടുംബത്തോടൊപ്പം ഷാർജയിൽ താമസിക്കുന്നു. യുഎഇയിലെ ഷാർജയിലുള്ള ക്രൈസ്റ്റ് ഫോളോവേഴ്‌സ് ചർച്ചുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.
ഗ്രന്ഥകാരനും എഴുത്തുകാരനുമായ പ്രകാശ് കോശി, മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി രജിസ്ട്രാററും പ്രഭാഷകനുമായ റവ. ബിജു കൃഷ്ണൻ, ഡെറാഡൂൺ ന്യൂ തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ റവ. ഡോ. ബിജു ചാക്കോ, ഒക്കലഹോമയിലെ ക്രോസ് പോയന്റ് ചർച്ച് സീനിയർ പാസ്റ്ററും വേദാധ്യാപകനും പ്രഭാഷകനുമായ ഡോ. മാത്യു വർഗീസ് എന്നിവർ വിധികർത്താക്കളായിരുന്നു. 300 ൽ അധികം ചെറു ചിന്തകളിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്.
മത്സരത്തിൽ പങ്കെടുത്ത എല്ലാവരെയും വിജയികളെയും ക്രൈസ്തവ എഴുത്തുപുര ദിനപത്രം ചീഫ് എഡിറ്റർ ഡോ. ബെൻസി ബാബുവും എഡിറ്റോറിയൽ ബോർഡും അഭിനന്ദനം അറിയിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ ചിന്തകളും തുടർന്നും ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

- Advertisement -


Comments are closed.