ശാലോം ക്രിസ്ത്യൻ ഫെല്ലോഷിപ്പ്: ഗോസ്പൽ മ്യൂസിക് ഫെസ്റ്റും റിവൈവൽ മീറ്റിംഗും യു.കെയിലെ നോർത്താംപ്ടണിൽ
നോർത്താംപ്ടൺ: ശാലോം ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 31, നവംബർ 1 തീയതികളിൽ ഗോസ്പൽ മ്യൂസിക് ഫെസ്റ്റും റിവൈവൽ മീറ്റിംഗും നോർത്താംപ്ടണിലെ ആബി സെന്ററിൽ വെച്ച് നടക്കും.

ദിവസവും വൈകിട്ട് 5.30 മുതൽ രാത്രി 9 വരെ പ്രശസ്ത ക്രൈസ്‌തവ ഗായകനും പവർവിഷൻ ടിവിയിലൂടെ സുപരിചിതനുമായ ബ്രദർ ഷാരുൻ വർഗീസ് സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.
ഗ്ലാസ്‌ഗോ കോർണർസ്റ്റോൺ ചർച്ച് പാസ്റ്റർ ഹാരിസൺ മോസസ്, ഐ.സി.പി.എഫ് പ്രസിഡന്റും ട്രൈബൽ മിഷൻ സ്ഥാപകനുമായ ഡോ. കെ. മുരളീധർ എന്നിവർ ദൈവവചന സന്ദേശങ്ങൾ നൽകും.
നോർത്താംപ്ടൺ ശാലോം ക്രിസ്ത്യൻ ഫെല്ലോഷിപ്പ് സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ ജെൻസൻ ചെറിയാൻ യോഗങ്ങൾക്ക് നേതൃത്വം നൽകും.
Venue: Abbey Centre, Overslade Close, Northampton, NN4 0RZ.

- Advertisement -


Comments are closed.