ചർച്ച് ഓഫ് ഗോഡ് ഒമാൻ ദേശീയ കൺവെൻഷന് (ഒക്ടോബർ 12) ഇന്ന് തുടക്കം
മസ്കറ്റ്: ചർച്ച് ഓഫ് ഗോഡ് സുൽത്താനേറ്റ് ഓഫ് ഒമാന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ചുള്ള ദേശീയ കൺവെൻഷന് ഇന്ന് (ഒക്ടോബർ 12) മസ്കറ്റിലെ റൂവി ന്യൂ മെയിൻ ഹാളിൽ തുടക്കമാകും. ഒക്ടോബർ 14 വരെ നടക്കുന്ന സമ്മേളനത്തിലെ യോഗങ്ങൾ ദിവസവും വൈകിട്ട് 7.30 മുതൽ രാത്രി 10.00 വരെയാണ്.

പിസിഒ അധ്യക്ഷൻ റവ. മിഷേൽ ഫോർഡ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയണൽ സൂപ്രണ്ട് ഡോ. സുഷിൽ മാത്യു, കരീബിയൻ സീനിയർ റീജിയണൽ സൂപ്രണ്ട് ഡോ. കെൻറോയ് ആർ. ബർക്ക് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഒമാൻ നാഷണൽ ഓവർസിയർ ബിഷപ്പ് ബെഥേൽ തോമസ് വർഗീസ്, ഏഷ്യൻ മിഷനറി ഡോ. ഷിബു സാമുവേൽ, എജുക്കേഷൻ ഡയറക്ടർ റവ. ഗ്ലാഡ്സൺ വർഗീസ് എന്നിവരും വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ഇവാഞ്ചലിസ്റ്റ് ഗുഡ്‌വിൻ ജോർജിന്റെ നേതൃത്വത്തിലുള്ള ഒമാൻ നാഷണൽ ക്വയർ സംഗീത ശുശ്രൂഷകൾ നിർവഹിക്കും.
ഒമാനിലെ ചർച്ച് ഓഫ് ഗോഡിന്റെ മൂന്ന് പതിറ്റാണ്ടുകളുടെ ആത്മീയ യാത്രയെ നന്ദിയോടെ അനുസ്മരിക്കുന്നതോടൊപ്പം, സഭയുടെ ഭാവി ദൗത്യത്തിനും ആത്മീയ ഉണർവിനും പുതിയ ദിശ നൽകുന്ന സമ്മേളനമായിരിക്കും ഈ ദേശീയ കൺവെൻഷനെന്ന് സംഘാടകർ അറിയിച്ചു. എല്ലാ വിശ്വാസികളെയും കുടുംബങ്ങളെയും സമ്മേളനത്തിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായും അവർ പറഞ്ഞു.
പാസ്റ്റർ അലക്സാണ്ടർ, പാസ്റ്റർ സ്റ്റേഫി, പാസ്റ്റർ ശരത്ത് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ നടന്നുവരുന്നു

- Advertisement -


Comments are closed.