ഇമ്മോർട്ടൽ ലൈഫ് തിയോളജിക്കൽ സെമിനാരി ബിരുദദാനവും ഓർഡിനേഷൻ ശുശ്രൂഷയും നടന്നു

കോട്ടയം: കോട്ടയം കേന്ദ്രമായി മൊബൈൽ ആപ്ലിക്കേഷനിലൂടെ ഓൺലൈനായി തിയോളജിക്കൽ പഠനം നടത്തിവരുന്ന ഇമ്മോർട്ടൽ ലൈഫ് തിയോളജിക്കൽ സെമിനാരിയുടെ ആഭിമുഖ്യത്തിൽ ബിരുദദാനവും ഓർഡിനേഷൻ ശുശ്രൂഷയും സംഘടിപ്പിച്ചു. ഒക്ടോബർ 9 വെള്ളിയാഴ്ച രാവിലെ 10ന് പാമ്പാടി ഇമ്മോർട്ടൽ ലൈഫ് ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടന്ന ചടങ്ങിൽ വിവിധ സഭാ ശുശ്രൂഷകരും നേതാക്കളും പങ്കെടുത്തു.

News Middle Advt Banner

സെമിനാരി ചെയർമാൻ ഡോ. അജു മാത്യൂസ് ജേക്കബ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. എം. പി. തോമസ് മുഖ്യപ്രഭാഷണം നടത്തി. രജിസ്ട്രാർ ജയമോൾ അജുവും സഭാ വൈസ് പ്രസിഡന്റ് പാസ്റ്റർ കെ. ജെ. ജോസും പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ റോബിനും സംഘവും ഗാനശുശ്രൂഷ നിർവഹിച്ചു.

ഡബ്ലിനിലെ പെനിയേൽ പെന്തക്കോസ്തൽ ചർച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റർ സാബി കുര്യൻ മാസ്റ്റർ ഓഫ് ഡിവിനിറ്റി (എം.ഡിവ്) ബിരുദം കരസ്ഥമാക്കി. തുടർന്ന് ഡോ. അജു മാത്യൂസ് ജേക്കബ് ഓർഡിനേഷൻ ശുശ്രൂഷ നിർവഹിച്ചു. പാസ്റ്റർമാരായ ഷാജു വർഗീസ്, എബി മാത്യു, അജോ അലക്സ്, ജെയിംസ് ജോർജ്, കെ. ജെ. ജോബ് എന്നിവർ ആശംസകൾ അറിയിച്ചു.

അന്തർദേശീയ തലത്തിൽ ഓൺലൈൻ തിയോളജിക്കൽ പഠനം 25 രാജ്യങ്ങളിലായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇമ്മോർട്ടൽ ലൈഫ് തിയോളജിക്കൽ സെമിനാരിയിലൂടെ ക്രമീകൃതമായ ഓൺലൈൻ പഠനം നടത്തിവരുന്നതായി ഭാരവാഹികൾ അറിയിച്ചു. ഡാളസ് കേന്ദ്രമായി പ്രവർത്തിക്കുന്ന അന്തർദേശീയ അംഗീകാരമുള്ള തിയോളജിക്കൽ ശൃംഖലയാണ് ബിരുദങ്ങൾ നൽകുന്നത്.

തിയോളജിക്കൽ മേഖലയിലോ മറ്റ് അക്കാദമിക് മേഖലകളിലോ ബിരുദം നേടിയിട്ടുള്ളവർക്ക് എം.ഡിവ് ദ്വിവത്സര കോഴ്‌സിൽ പഠിക്കാനുള്ള അവസരമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് പഠനം നടത്താമെന്നതാണ് സ്ഥാപനത്തിന്റെ പ്രത്യേകത.

2026 ഡിസംബറിൽ പഠനം പൂർത്തിയാക്കിയ മറ്റ് വിദ്യാർത്ഥികൾക്കായുള്ള വിപുലമായ ബിരുദദാനച്ചടങ്ങ് സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading