കൊട്ടാരക്കര വൈഎംസിഎ കുടുംബസംഗമവും സർ ജോർജ് വില്യംസിന്റെ 205-ാം ജന്മദിനാഘോഷവും നടത്തി

കൊട്ടാരക്കര: വൈഎംസിഎ കൊട്ടാരക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും വൈഎംസിഎ സ്ഥാപകൻ സർ ജോർജ് വില്യംസിന്റെ 205-ാം ജന്മദിനാഘോഷവും സംഘടിപ്പിച്ചു. കൊല്ലം റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ബിനു വർഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

News Middle Advt Banner

പുതിയ അംഗങ്ങളുടെ പ്രതിഷ്ഠാ ശുശ്രൂഷ വൈഎംസിഎ ദേശീയ മാധ്യമ വിഭാഗം ചെയർമാൻ കെ. ഒ. രാജുക്കുട്ടി നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ. കെ. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു.

രക്ഷാധികാരി ഫാ. അലക്സ് പി. സഖറിയ, സെക്രട്ടറി ഷിബു തോമസ്, വൈസ് പ്രസിഡന്റുമാരായ സി. എ. കോശി, തോമസ് പി. മാത്യു, ഒ. അച്ചൻകുഞ്ഞ്, കെ. ജോർജ് പണിക്കർ, സി. കെ. ജോൺ, കെ. ജോർജുകുട്ടി, അഡ്വ. സാജൻ കോശി, ദീപു തര്യൻ, രാജൻ എന്നിവർ പ്രസംഗിച്ചു.

കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാമൂഹിക-സേവന പ്രവർത്തനങ്ങളിൽ അംഗങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് കുടുംബസംഗമം സംഘടിപ്പിച്ചത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading