നാഷണൽ മെൻസ് ഏകദിന കോൺഫറൻസ് നവംബർ 7 കേംബ്രിഡ്ജിൽ

ടോറോണ്ടോ : LIFTകാനഡയുടെ നേതൃത്വത്തിൽ കാനഡയിലെ കേംബ്രിഡ്ജ് പട്ടണത്തിൽ വച്ച് നാഷണൽ മെൻസ് ഏകദിന കോൺഫറൻസ് “HE” 2026 നവംബർ 7 ശനിയാഴ്ച നടത്തപ്പെടുന്നു .കേംബ്രിഡ്ജ് ഹെറിറ്റേജ് ബൈബിൾ സെമിനാരിയിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നടത്തപ്പെടുന്ന പ്രസ്തുത കോൺഫറൻസിൽ പ്രശസ്ത ബൈബിൾ പ്രഭാഷകൻ ഡോ. മാത്യു വർഗീസ് , ഒക്കലഹോമ മുഖ്യപ്രഭാഷകനായിരിക്കും. കൂടാതെ കാനഡയിലെ പ്രശസ്ത ഒപ്താൽമോളജിസ്റ്റും ഗവേഷകനുമായ ഡോ.ഡേവിഡ് ജെ മാത്യു ( University of Toronto ),പ്രമുഖ വെൽത്ത് സ്ട്രാറ്റജിസ്റ്റ് ടൈറ്റസ് എബനേസർ, CPA, ( Principal – CI Private Wealth) എന്നിവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകും.ഈ കോൺഫറൻസിൽ വിശിഷ്ട അതിഥിയായി കിച്ചനറിനെ പ്രതിനിധീകരിക്കുന്ന കനേഡിയൻ പാർലമെന്റ് മെമ്പർ ഡോ. മാറ്റ് സ്ട്രോസ് പങ്കെടുക്കും .13 വയസ്സിന് മുകളിൽ പ്രായമുള്ളവർക് ഈ കോൺഫറൻസിൽ പങ്കെടുക്കാം .

News Middle Advt Banner

യുവാക്കളുടെ ആത്മീക ഭൗതിക ഉന്നമനത്തിനും വളർച്ചക്കും പ്രാധാന്യം നൽകുന്ന വളരെയധികം വ്യത്യസ്തതകൾ ഉള്ള ഈ കോൺഫറൻസിൽ കാനഡയിലെ വിവിധ പട്ടണങ്ങളിൽ നിന്നുള്ള യുവാക്കൾ പങ്കെടുക്കും ഈ കോൺഫറൻസിൽ വച്ച് സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും സംഘടനകളെയും ആദരിക്കും. കോൺഫറൻസിന്റെ രജിസ്ട്രേഷൻ വേഗത്തിൽ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു .

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading