ഷാർജ എ.ജി. പ്രത്യേക ഉപവാസ പ്രാർത്ഥനയും ആരാധനയും ഒക്ടോബർ 16 മുതൽ

ഷാർജ: ഷാർജ അസംബ്ലീസ് ഓഫ് ഗോഡ് (എ.ജി.) ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 16, 17 തീയതികളിൽ പ്രത്യേക ഉപവാസ പ്രാർത്ഥനയും ആരാധനയും സംഘടിപ്പിക്കുന്നു. ബാംഗ്ലൂരിലെ ബെഥേൽ എ.ജി. ചർച്ചിന്റെ സീനിയർ പാസ്റ്ററും അനുഗ്രഹീത പ്രഭാഷകനുമായ റവ. ഡോ. എം. എ. വർഗീസ് യോഗങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കും.

News Middle Advt Banner

ഒക്ടോബർ 16 വെള്ളിയാഴ്ച വൈകുന്നേരവും 17 ശനിയാഴ്ച രാവിലെയും വൈകുന്നേരവുമായി വിവിധ സെഷനുകളിലായാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബർ 18 ഞായറാഴ്ച പ്രത്യേക ആരാധനയും നടക്കും. ഷാർജയിലെ യൂണിയൻ ചർച്ചിലാണ് യോഗങ്ങൾ സംഘടിപ്പിക്കുന്നത്. വിശ്വാസികളുടെ ആത്മീയ വളർച്ചയ്ക്കും പ്രാർത്ഥനാജീവിതത്തിന്റെ ശക്തീകരണത്തിനും ദൈവവചന ധ്യാനത്തിനും പ്രാധാന്യം നൽകുന്ന സമ്മേളനത്തിൽ വിശ്വാസികൾക്ക് ഒരുമിച്ച് പ്രാർത്ഥിക്കാനും ആരാധിക്കാനും അവസരമൊരുക്കും. യോഗങ്ങളിലേക്ക് എല്ലാ വിശ്വാസികളെയും സഭാ നേതൃത്വം സ്നേഹപൂർവം സ്വാഗതം ചെയ്തു. പാസ്റ്റർ പി. ഡി. ജോയിക്കുട്ടി, സെക്രട്ടറി ടോം എം. ജോർജ് എന്നിവർ സമ്മേളനങ്ങൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading