ക്രിസ്ത്യൻ ഫെയ്ത്ത് അസംബ്ലി മസ്കറ്റിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ മീറ്റിംഗ് ഒക്ടോബർ 17 മുതൽ

മസ്കറ്റ്: ക്രിസ്ത്യൻ ഫെയ്ത്ത് അസംബ്ലി (സി.എഫ്.എ) മസ്കറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റിവൈവൽ മീറ്റിംഗ് ഒക്ടോബർ 17 മുതൽ 20 വരെ നടക്കും. നാലു ദിവസങ്ങളിലായി നടക്കുന്ന ആത്മീയ സമ്മേളനങ്ങളിൽ പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ് മുഖ്യപ്രഭാഷകനായി പങ്കെടുക്കും.

News Middle Advt Banner

ഒക്ടോബർ 17 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ആദ്യയോഗം. തുടർന്ന് ഒക്ടോബർ 18 ഞായർ, 19 തിങ്കൾ, 20 ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 7.30 മുതൽ രാത്രി 10 വരെ യോഗങ്ങൾ നടക്കും.

ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലെ യോഗങ്ങൾ ഗാല ചർച്ച് ബോഷ് ഹാളിൽ നടക്കും. ചൊവ്വാഴ്ചത്തെ സമാപനയോഗം ഗാല ചർച്ച് ഗുഡ് ഷെപ്പേർഡ് ഹാളിൽ ക്രമീകരിച്ചിരിക്കുന്നു.

വിശ്വാസികളുടെ ആത്മീയ വളർച്ചയ്ക്കും ഉണർവിനും പ്രാധാന്യം നൽകുന്ന സമ്മേളനത്തിൽ ദൈവവചന ശുശ്രൂഷയും പ്രാർത്ഥനയും ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളിലായി നടക്കുന്ന യോഗങ്ങളിൽ പങ്കെടുക്കാൻ വിശ്വാസികളെയും കുടുംബങ്ങളെയും സംഘാടകർ ക്ഷണിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading