ആർ.എൻ ദാസ് (ജോയി മാത്യു – 80) അക്കരെ നാട്ടിൽ

ബാംഗ്ലൂർ: ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ പ്രസിഡന്റും മാധ്യമ പ്രവർത്തകനും ഗുഡ്ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്ററുമായ ചാക്കോ കെ. തോമസിന്റെ ഭാര്യ പിതാവ് ബാംഗ്ലൂർ എം.എസ് പാളയം തേക്കേവീട് ആർ.എൻ ദാസ് (ജോയി മാത്യു -80) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം മാർച്ച് 21 ശനി രാവിലെ 10 ന് ടിപിഎം ബാംഗ്ലൂർ സെൻ്റർ ജാലഹള്ളി സഭയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം എം.എസ്. പാളയ ക്രിസ്‌ത്യൻ സെമിത്തെരിയിൽ.

ഇലക്ട്രിസിറ്റി കോൺടാക്‌ടറും ജീവകാരുണ്യ പ്രവർത്തകനും ടി.പി.എം സഭയിലെ സീനീയർ സഭാ പ്രവർത്തകനും ആയിരുന്നു. ടിപിഎം ബാംഗ്ലൂർ സെൻ്റർ ജാലഹള്ളി സഭാംഗമാണ്.

ഭാര്യ, ആഞ്ഞിലിത്താനം കുരിശിങ്കൽ ശോശാമ്മ മാത്യു സഹോദരി മദർ ഗിരിജ മുംബൈ സെന്റർ മദർ ആയി സുവിശേഷ വേല ചെയ്യുന്നു

മക്കൾ: സജീവ് മാത്യു ( ബാംഗ്ലൂർ), സ്‌മിത ചാക്കോ (അദ്ധ്യാപിക, സെൻ്റ് ജോസഫ് പി.യു കോളേജ്, ബാംഗ്ലൂർ)

മരുമക്കൾ: മിനി സജീവ് (അബുദാബി), മാധ്യമ പ്രവർത്തകനായ ചാക്കോ കെ. തോമസ്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.