വാർഷിക ഉപവാസ പ്രാർത്ഥനയും, വചനപ്രഘോഷണവും

പുനലൂർ: ലുക്കിങ് അൺടു ജീസസ് അപ്പോസ്തോലിക് വർഷിപ്പ് സെൻ്റർ (Looking Unto Jesus Apostolic Worship Centre) സംഘടിപ്പിക്കുന്ന വാർഷിക ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും ഏപ്രിൽ 1 ബുധനാഴ്ച മുതൽ 5 ഞായറാഴ്ച വരെ നടക്കും. ദിവസവും രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ പുനലൂർ ചെമ്മന്തൂർ വൈഎംസിഎ ഹാളിൽ പരിപാടികൾ സംഘടിപ്പിക്കും.

പാസ്റ്റർമാരായ സജി കെ. ജോർജ് (തൃശ്ശൂർ), അനി ജോർജ് (കോട്ടയം), അനു ജേക്കബ് (തിരുവനന്തപുരം), ഷാജി എം. ജോൺ (ബാംഗ്ലൂർ) എന്നിവർ വചനപ്രഘോഷണവും ശുശ്രൂഷകളും നടത്തും. വിവിധ വിഷയങ്ങൾക്കായി പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയും നടത്തപ്പെടും.
ശുശ്രൂഷകൾക്ക് പാസ്റ്റർ ജോഷി ഗീവർഗീസ് നേതൃത്വം നൽകും. എൽജെഎം വോയിസ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.