വൈഎംസിഎ കേരള റീജിയൻ യുവദർശൻ പദ്ധതി

കൊട്ടാരക്കര: വൈഎംസിഎ കേരള റീജിയന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന വൈ-ദർശൻ പദ്ധതി
സംസ്ഥാന ചെയർമാൻ പ്രൊഫ. അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.

സബ് റീജിയൻ ചെയർമാൻ ഡോ. എബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു. മുൻ നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ കെ.ഒ.രാജുക്കുട്ടി, റീജിയണൽ സെക്രട്ടറി റെജി വർഗീസ്, സബ് റീജിയൻ ജനറൽ കൺവീനർ ഷിബു കെ ജോർജ് എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ മേഖലയിലെ 11 വൈഎംസിഎ യൂണിറ്റുകൾ സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തുകയും റീജിയന്റെ പ്രവർത്തന വർഷത്തെ കർമ്മ പദ്ധതികൾ അവതരിപ്പിക്കുകയും ചെയ്തു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.