കേരള സംസ്ഥാന സർക്കാരിന്റെ ലൈഫ് ടൈം സ്പോർട്സ് അച്ചീവ്മെന്റ് അവാർഡ് നേടി സുഭാഷ് ജോർജ്

തിരുവനന്തപുരം: കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ 2025-ലെ ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സുഭാഷ് ജോർജിന് നൽകി. അത്ലറ്റിക്സിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയതിനും കായിക രംഗത്തെ ദീർഘകാല സേവനത്തിനുമുള്ള അംഗീകാരമായാണ് ഈ പുരസ്കാരം.

നിലവിൽ ദേശീയ അത്ലറ്റിക്സ് ടീമിന്റെ പരിശീലകനായ സുഭാഷ് ജോർജ്, മുൻപ് കേരള പോലീസിൽ ഉദ്യോഗസ്ഥനായിരുന്നു. അത്ലറ്റിക്സ് രംഗത്ത് നിരവധി കായികതാരങ്ങളെ വളർത്തിയെടുത്ത അദ്ദേഹത്തിന്റെ സേവനം കായിക ലോകത്ത് ശ്രദ്ധേയമാണ്.

രണ്ടുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്.

ഐപിസി പെനിയേൽ ശ്രീകാര്യം സഭാ അംഗമായ സുഭാഷ് ജോർജിന്റെ ഭാര്യ ആനി സക്കറിയയാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.