പീസ് മേക്കേഴ്സ് സഭയുടെ സ്ഥാപകൻ കുന്നത്ത് ഇവ. സന്തോഷ് കെ.തോമസ് (60) കൊച്ചിയിൽ നിര്യാതനായി
കൊച്ചി: തൃശൂർ പീച്ചി കുന്നത്ത് കെ.പി.തോമസിന്റെയും അന്നമ്മയുടെയും മകൻ ഇവ. സന്തോഷ് കെ.തോമസ് കൊച്ചിയിലെ വസതിയിൽ (60) നിര്യാതനായി.
ദീർഘ വർഷങ്ങളായി കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പീസ് മേക്കേഴ്സ് സഭയുടെ സ്ഥാപകനും ശുശ്രൂഷകനുമാണ്.
കാപ്സസ്റ്റോൺ ഇന്ത്യ, കിപ്സ് ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റ് എന്നിവയുടെ ഡയറക്ടറും ആയിരുന്നു.
സംസ്കാരം മാർച്ച് 7 ശനി നാളെ 8നു പാലാരിവട്ടം എക്ലീഷ്യ ഓഡിറ്റോറിയത്തിൽ ശുശ്രൂഷയ്ക്കു ശേഷം 12.30നു പുത്തൻകുരിശ് സെമിത്തേരിയിൽ.
ഭാര്യ: കോട്ടയം നീലിയാനിക്കൽ ഷൈസി.
മക്കൾ: ക്രിസ് (കംമിസ്റ്റ് ഇന്ത്യ), ക്രിസ്റ്റിൻ.


- Advertisement -

Comments are closed, but trackbacks and pingbacks are open.