പാസ്റ്റർ പോൾ വർക്കിയുടെ സഹോദരി അന്നമ്മ സാമുവേൽ (84) ഭദ്രാവതിയിൽ നിര്യാതയായി
ഭദ്രാവതി (കർണാടക): ഐപിസി കർണാടക സ്റ്റേറ്റ് സീനിയർ ജനറൽ മിനിസ്റ്റർ പാസ്റ്റർ പോൾ വർക്കിയുടെ സഹോദരി അന്നമ്മ സാമുവേൽ (84) ശിവമൊഗ ജില്ലയിലെ ഭദ്രാവതിയിലെ വസതിയിൽ നിര്യാതയായി.
സംസ്കാരം മാർച്ച് 7 ശനി രാവിലെ 9 ന് ഐപിസി ഭത്രാവതി ഹോളൊന്നൂർ റോഡ് ഗോസ്പൽ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ബൈപാസ് റോഡിലുള്ള ക്രിസ്ത്യൻ സെമിത്തെരിയിൽ.
ഭർത്താവ്. റാന്നി കുഴിയാലയിൽ ചാക്കോ സാമുവേൽ.
പരേത എറണാകുളം കോലഞ്ചേരി പടിഞ്ഞാറെ കൈപളളിൽ കുടുംബാംഗമാണ്.
മക്കൾ. ഡെയ്സി ബിജു (യു.എസ്.എ), ഇവാ. ഫിന്നി സാമുവേൽ ( പൂനെ ), ജെയിംസ് സാമുവേൽ (യു.എസ്.എ).
മരുമക്കൾ. ബിജു വർഗീസ്, ബ്ലസി ഫിന്നി, ബ്ലസി ജെയിംസ് .

- Advertisement -



Comments are closed, but trackbacks and pingbacks are open.