പശ്ചിമേഷ്യയിലെ സമാധാനത്തിനായി ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്റർ അപ്പർ റൂം സംഘടിപ്പിക്കുന്ന പ്രാർത്ഥനാ ദിനം മാർച്ച് 6-ന്

യു എ ഇ: ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്റർ അപ്പർ റൂം മാർച്ച് 06, 2026 വെള്ളിയാഴ്ച രാവിലെ 7:00 മുതൽ വൈകിട്ട് 7:00 വരെ പ്രത്യേക പ്രാർത്ഥനാ ദിനം സംഘടിപ്പിക്കുന്നു.
പശ്ചിമേഷ്യയിലെ സമാധാനത്തിനും ലോകജനതയുടെ നന്മയ്ക്കുമായി ഈ ദിനത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തപ്പെടും.
പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നത് സിസ്റ്റർ മിനി ജോസ് (അപ്പർ റൂം – യു.എ.ഇ ചാപ്റ്റർ) ആയിരിക്കും. ക്രൈസ്തവ എഴുത്തുപുര യുഎഇ ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ജോൺസി കടമ്മനിട്ടയുടെ അധ്യക്ഷതയിൽ
പൊതുസമ്മേളനം വൈകിട്ട് 6:00 മുതൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടക്കും. യുഎഇയിലെയും മറ്റിതര സ്ഥലങ്ങളിലെയും വിവിധ സഭാ നേതാക്കൾ സമ്മേളനത്തിൽ പങ്കുചേരും.എല്ലാവരെയും ഈ അനുഗ്രഹീത പ്രാർത്ഥനാ ദിനത്തിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
Zoom ID: 602 1510 451
Passcode: KE2606

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.