ശാരോൻ ഫെലോഷിപ്പ് ചർച്ച്, യുകെ & അയർലണ്ട് റിജിയൻ: 20 മത് നാഷണൽ കോൺഫ്രൻസ് സ്വിൻഡനിൽ
സ്വിൻഡൻ: ശാരോൻ ഫെലോഷിപ്പ് ചർച്ച്, യു.കെ & അയർലണ്ട് റിജിയൻ 20മത് നാഷണൽ കോൺഫ്രൻസ് സിൻഡനിൽ വെച്ച് 2026 മാർച്ച് 6,7,8 തീയതികളിൽ നടക്കും.
മാർച്ച് 6 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് പൊതുയോഗം ആരംഭിക്കും. റിജിയൻ പ്രസിഡന്റ് പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ ഉദ്ഘാടനം നിർവ്വഹിക്കും. കോൺഫ്രൻസിന്റെ മുഖ്യ പ്രഭാഷകരായി ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇന്റർനാഷണൽ സെക്രട്ടറി പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ വർഗ്ഗീസ് ജോഷ്വവും എന്നിവർ ആയിരിക്കും. ശനിയാഴ്ച്ച രാവിലെ 8:30 ന് ശുശ്രൂഷകന്മാർക്കുള്ള ഓഡിനേഷൻ സർവ്വീസ് ഉണ്ടായിരിക്കും. രാവിലെ 10 മണിക്ക് പൊതുയോഗം ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 2.30 സണ്ടേസ്കൂൾ, സി.ഇ.എം സമ്മേളനത്തിൽ പാസ്റ്റർ എബിൻ തങ്കച്ചൻ ശുശ്രൂഷക്കും. ഉച്ചകഴിഞ്ഞ് 4:30 മുതലുള്ള വനിതാ സമ്മേളനത്തിൽ സിസ്റ്റർ ഫേബാ അജിത്ത് ശുശ്രൂഷക്കും. സിസ്റ്റർ ഷൈനി തോമസ് നേതൃത്വം നൽകും. വൈകിട്ട് 6 മണിക്ക് പൊതു സമ്മേളനം ആരംഭിക്കും. ഞായറാഴ്ച്ച പൊതു സഭായോഗത്തോടെ നാഷണൽ കോൺഫ്രൻസ് സമാപിക്കും. പാസ്റ്റർ അജിത്ത് ജോർജ്ജ്, പാസ്റ്റർ സിബി കുര്യൻ എന്നിവർ നേതൃത്വം നൽകുന്ന ശാരോൻ നാഷണൽ ക്വയർ ഗാനങ്ങൾ ആലപിക്കും.
സ്വിൻഡനിലെ പെനിയേൽ ക്രിസ്‌ത്യൻ അസംബ്ലി ഈ കോൺഫ്രൻസിനു ആതിതേയത്വം വഹിക്കും. പാസ്റ്റർ ചാൾസ് ജേക്കബ് ലോക്കൽ കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.

- Advertisement -


Comments are closed, but trackbacks and pingbacks are open.