പിതാവിന് പിന്നാലെ മകനും കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു
ഡാളസ്/ശ്രീലങ്ക: ഉമ്മന്നൂർ പഴിഞ്ഞം ആലുംവിളയിൽ പരേതരായ റ്റി.പി.എം പാസ്റ്റർ കോശിയുടെയും മദർ തങ്കമ്മ കോശിയുടെയും മകൻ തോമസ് കോശി (92) ഫെബ്രു.14 ന് അമേരിക്കയിലെ ഡാളസിലും മകൻ നെൽസൺ തോമസ് (63) ഫെബ്രു.17 ന് കൊളംബോയിൽ വെച്ചും കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ശ്രീലങ്കയിലെ സ്ക്കൂളിൽ വിദ്യാഭ്യാസം നേടി പിന്നീട് വിശ്വാസ ജീവിതത്തിൻ്റെ സാക്ഷ്യമായി 1985 ൽ അമേരിക്കയിലെ ഡാളസിലേക്ക് സകുടുംബം താമസമാക്കിയതായിരുന്നു പിതാവ് തോമസ് കോശി.
ഭാര്യ. പരേതയായ എസ്ഥേർ.
മറ്റു മക്കൾ. സാംസൺ, ജെസ്സി .
സംസ്കാര ശുശ്രൂഷകൾ ഫെബ്രു. 21 ശനിയാഴ്ച ഡാളസ് ന്യൂ ടെസ്റ്റ്മെൻറ് ചർച്ച് നേതൃത്വത്തിൽ അമേരിക്കയിൽ നടത്തി.
ദീർഘകാലം പിതാവ് തോമസ് കോശിയൊടൊപ്പം കുടുംബമായി സിലോണിൽ താമസിച്ച് പഠിച്ച് വളർന്നതാണ് മകൻ നെൽസൺ തോമസ്.
പിന്നീട് അമേരിക്കയിലെ കൻസാസിലുള്ള ലോറൻസിൽ (Lawrence) കുടുംബസമേതം അദ്ദേഹം താമസമാക്കിയിരുന്നു.
കുറച്ച് നാളുകളായി കിഡ്നി സംബന്ധമായ ശാരീരിക ക്ലേശത്തിലായിരുന്ന നെൽസൺ തോമസ്
തൻ്റെ ആഗ്രഹപ്രകാരം ജനിച്ചു വളർന്ന കൊളംബയിലേ വീടും സ്നേഹിതരെയും കാണുവാനായി പോയപ്പോഴായിരുന്നു അന്ത്യം.
സിലോൺ പെന്തെകോസ്തു മിഷൻ ശ്രീലങ്ക മട്ടക്കുളിയ സെന്റർ കോൽപെട്ടി (Colpetty) സഭയുടെ മുൻ വിശ്വാസികളായിരുന്നു ഇവരുടെ കുടുംബം. നെൽസൺ തോമസിൻ്റ
സംസ്കാരം അടുത്തയാഴ്ച കൊളംബോയിലെ ബൊറെല്ലയിലുള്ള കനാട്ടെ സെമിത്തേരിയിൽ (Kanatte Cemetery) നടക്കും.
ഭാര്യ. സാലി തോമസ്
മക്കൾ. സാറാ എസ്ഥേർ തോമസ്, എവലിൻ തോമസ്.

വാർത്ത: ചാക്കോ കെ തോമസ്, ബെംഗളൂരു.

- Advertisement -



Comments are closed, but trackbacks and pingbacks are open.