“നിർവ്യാജസ്നേഹം” സംഗീതസന്ധ്യ ഫിലഡൽഫിയായിൽ മേയ് 3ന്
ക്രൈസ്തവ എഴുത്തുപുര മീഡിയ പാർട്ട്ണർ
ഫിലഡൽഫിയ: ക്രൈസ്തവ ഭക്തിഗാനങ്ങളുടെ മാധുര്യം പകർന്നുനൽകുന്ന നിർവ്യാജസ്നേഹം സംഗീതസന്ധ്യ 2026 മേയ് 3-ാം തീയതി ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ഫിലഡൽഫിയായിലെ ഇന്ത്യ പെന്തെക്കോസ്ത് സഭാ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
പ്രശസ്ത ഗായകരായ നൈനാൻ കോടിയാട്ട് ഫ്ലോറിഡ, ഷീബാ ജോർജ് ഫ്ലോറിഡ, സാംസൺ ഹെവൻലി ബീറ്റ്സ് എന്നിവർ മുഖ്യഗായകരായി ഗാനങ്ങൾ ആലപിക്കും. ജെസ്ലിൻ, ജിൻസി, ഹെൽഡ, സൂസൻ എന്നിവർ ഉൾപ്പെടുന്ന അനുഗ്രഹീത ഗായകരും സംഗീതസന്ധ്യയിൽ പങ്കെടുക്കും.
സഭാ വ്യത്യാസമില്ലാതെ ഏവരേയും പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നതായും വിശ്വാസികൾക്കും സംഗീതാസ്വാദകർക്കും ഒരുപോലെ ആത്മീയാനുഭവമാകുന്ന തരത്തിൽ പരിപാടി ക്രമീകരിച്ചിട്ടുള്ളതായും ഹെവൻലി ബീറ്റ്സ് ഡയറക്ടർ സംസൺ ഹെവൻലി ബീറ്റ്സ് അറിയിച്ചു.
ഹെവൻലി ബീറ്റ്സ് യു.എസ്.എ ഒരുക്കുന്ന ഈ സംഗീതവിരുന്നിൽ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ഗാനങ്ങൾ അവതരിപ്പിക്കും. പ്രവേശനം സൗജന്യമാണ്.
ക്രൈസ്തവ എഴുത്തുപുര മീഡിയ പാർട്ട്ണർ ആയി പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
സാംസൺ ഹെവൻലി ബീറ്റ്സ് 267 469 1892,
അനു സ്കറിയ – (267) 496-2423,
അഭിലാഷ് ജോൺ – (267) 701-3623,
പാസ്റ്റർ. മാത്യു ഫിലിപ്പ് – (267) 475-2222


- Advertisement -



Comments are closed, but trackbacks and pingbacks are open.