ഐപിസി അയർലൻഡ് ആൻഡ് ഈയു റീജിയൻ പി വൈ പി എ ഒരുക്കുന്ന ”എവേക്ക് 2026” മാർച്ച് 7ന് ഡബ്ലിനിൽ

ഡബ്ലിൻ, അയർലൻ്റ്: ഐപിസി അയർലൻഡ് ആൻഡ് ഈയു റീജിയൻ പിവൈപിഎയുടെ നേതൃത്വത്തിൽ ഏകദിന യൂത്ത് കോൺഫറൻസ് “എവേക്ക് 2026” ഡബ്ലിനിലെ ഗ്രീൻഹിൽസ് കമ്മ്യൂണിറ്റി സെൻ്ററിൽ വച്ച് മാർച്ച് 7 ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നടത്തപ്പെടുന്നു.

News Middle Advt Banner

പിവൈപിഎ പ്രസിഡൻറ് പാസ്റ്റർ അനീഷ് ജോർജിന്റെ അധ്യക്ഷതയിൽ നടക്കുന്ന കോൺഫറൻസിൽ പാസ്റ്റർ ബേബി ജോൺസൺ മുഖ്യപ്രഭാഷകനായിരിക്കും. ഇവാ. ക്രിസ്റ്റോ വിൽസൻ്റെ നേതൃത്വത്തിൽ പിവൈപിഎ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ സൗജന്യ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading