കവിത: കാത്തിരിപ്പ് | ജോബിൻ എം ജോണി

യാമം കഴിഞ്ഞു പകൽ വെളിച്ചം-

പാതയിൽ വന്നു പരന്നിടുമ്പോൾ,

വാതിൽക്കൽ കേൾക്കുന്ന കാൽപെരുമാറ്റം

നാഥന്റേതാകാൻ കൊതിച്ചിടുന്നു.

 

നീളുന്ന വീഥികൾ, ശൂന്യമാം രാവുകൾ

നീറുന്ന മനസ്സിലെ പ്രാർത്ഥനകൾ,

എപ്പോഴാണെത്തുക എൻ പ്രിയൻ എന്നൊരു

ചോദ്യമായ് ഉള്ളിൽ വിതുമ്പിടുന്നു.

 

എണ്ണ വറ്റാത്ത വിളക്കുമായി-

ഇമവെട്ടാതെ ഞാൻ കാത്തിരിക്കാം,

തളരുന്ന നേരത്ത് തണലായി വന്നെന്റെ

കരം പിടിച്ചീടുവാൻ നീയുണ്ടല്ലോ.

 

കാത്തിരിപ്പെന്നതു വെറും തപസ്സല്ല-

കാണാത്ത ദൈവത്തിൻ സ്നേഹമത്രേ,

കണ്ണീർ തുടയ്ക്കുന്ന നേരത്ത് കാണുന്ന-

പുഞ്ചിരിയായി നീ വന്നിടണേ.

 

ജോബിൻ എം ജോണി

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.